ലഹരിക്കെതിരേ തെരുവുനാടകവുമായി വളാഞ്ചേരി എം.ഇ.എസ് കെ.വി.എം. കോളേജിലെ വിദ്യാർഥികൾ
വളാഞ്ചേരി : ലഹരിപദാർഥങ്ങളുടെ ദൂഷ്യഫലങ്ങളും ദുരന്തങ്ങളും തെരുവുനാടകത്തിലൂടെ അവതരിപ്പിച്ച് കോളേജ് വിദ്യാർഥികൾ. വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിലെ ആന്റി നാർക്കോട്ടിക് സെല്ലും എൻ.എസ്.എസ്., എൻ.സി.സി. യൂണിറ്റുകളും ചേർന്നാണ് വളാഞ്ചേരി ബസ്‌സ്റ്റാൻഡിൽ തെരുവുനാടകം അവതരിപ്പിച്ചത്.
ഇൻസ്‌പെക്ടർ ഓഫ് പോലീസ് കെ.ജെ. ജിനേഷ് ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. പി.പി. ഷാജിദ് അധ്യക്ഷതവഹിച്ചു. പ്രൊഫ. എസ്. ദിനിൽ, ഡോ. എസ്.ആർ. പ്രീത, പ്രൊഫ. കെ. മുനീറ, ഡോ. ടി.വൈ. നജില, ഡോ. കെ. മുഹമ്മദ് ഷിബു, ഡോ. പി.സി. സന്തോഷ്ബാബു, ഡോ. സി. സൗമിനി എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here