HomeNewsEnvironmentalപരിസ്ഥിതി സംരക്ഷണം വിദ്യാർഥികൾ ജീവിതചര്യയാക്കി മാറ്റണം: അഷറഫ് അമ്പലത്തിങ്ങൽ

പരിസ്ഥിതി സംരക്ഷണം വിദ്യാർഥികൾ ജീവിതചര്യയാക്കി മാറ്റണം: അഷറഫ് അമ്പലത്തിങ്ങൽ

ashraf-ambalathingal-sapling

പരിസ്ഥിതി സംരക്ഷണം വിദ്യാർഥികൾ ജീവിതചര്യയാക്കി മാറ്റണം: അഷറഫ് അമ്പലത്തിങ്ങൽ

വളാഞ്ചേരി: പരിസ്ഥിതി സംരക്ഷിക്കേണ്ടതും, നിലനിർത്തേണ്ടതും വിദ്യാർഥികൾ ജീവിതചര്യയാക്കി മാറ്റണമെന്നും, വൃക്ഷ തൈകൾ നടുന്നതോടൊപ്പം അതിൻെറ സംരക്ഷണവും കുട്ടികൾ ഏറ്റെടുക്കണമെന്നും വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ പറഞ്ഞു. വളാഞ്ചേരി നഗര സഭയുടെ നേതൃത്വത്തിൽ വളാഞ്ചേരി ഹയർ സെക്കൻററി സ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയർമാൻ.
ashraf-ambalathingal-sapling
പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ സാജിത ടീച്ചർ, പ്രധാനധ്യാപിക സി.ആർ. ശ്രീജ, ഡ്രിൽ ഇൻസ്പെക്ടർമാരായ എൻ.എൻ .മനോജ്, ഇ. ബിനി, പൊലീസ് ഓഫീസർ എം. ലീല എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ സ്വാഗതവും, കമ്യൂണിറ്റീവ് പൊലീസ് ഓഫീസർ കെ. ടി. സജിത്ത് നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!