ക്രിസ്മസ് അവധിയിലും സ്കൂളുകളിലെത്തി വലയസൂര്യഗ്രഹണം കണ്ട് വിദ്യാർഥികൾ
വളാഞ്ചേരി: വലയസൂര്യഗ്രഹണം നിരീക്ഷിച്ച് വിദ്യാർഥികൾ. ക്രിസ്മസ് അവധിയിലും അധ്യാപകരുടെ നിർദേശത്തെത്തുടർന്നാണ് സൗരകണ്ണടയുൾപ്പെടെയുള്ള തയ്യാറെടുപ്പുകളുമായി കുട്ടികൾ സ്കൂളുകളിലെത്തിയത്. വിദ്യാർഥികൾ തുടക്കംമുതൽ ഒടുക്കംവരെ ഗ്രഹണം നിരീക്ഷിച്ചു. രക്ഷിതാക്കൾ, പി.ടി.എ. ഭാരവാഹികൾ തുടങ്ങിയവരും നാട്ടുകാരും സ്കൂളുകളിലെത്തിയിരുന്നു. പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ നഗരസഭാ കൗൺസിലർ ടി.പി. അബ്ദുൾ ഗഫൂർ, പി. ഹൈദർ, അധ്യാപകരായ പി. മീരാബായ്, ഹഫ്സ, പി. മഹേഷ്, പ്രഥമാധ്യാപകൻ സജി. ജേക്കബ് എന്നിവർ സന്നിഹിതരായി.
ഇരിമ്പിളിയം എ.എം.യു.പി. സ്കൂളിൽ സയൻസ് ക്ലബ്ബിന്റേയും ശാസ്ത്ര സാഹിത്യപരിഷത്തത്തിെന്റയും നേതൃത്വത്തിലാണ് വലയസൂര്യഗ്രഹണം വീക്ഷിച്ചത്. സൗരകണ്ണട, പിൻഹോൾ ക്യാമറ, സൂര്യദർശിനി എന്നിവയുടെ സഹായത്തോടെയായിരുന്നു നിരീക്ഷണം. വിജയകൃഷ്ണൻ ഗ്രഹണത്തെക്കുറിച്ച് ക്ലാസെടുത്തു. എടയൂർ നോർത്ത് എ.എം.എൽ.പി. സ്കൂൾ, തൊഴുവാനൂർ എ.എൽ.പി. സ്കൂൾ, കരേക്കാട് വടക്കുമ്പ്രം എ.യു.പി. സ്കൂൾ ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്കൂൾ, ഇരിമ്പിളിയം കളരിക്കൽ എ.എൽ.പി. സ്കൂൾ, ടി.ആർ.കെ.യു.പി. സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും ഗ്രഹണം നോക്കിക്കണ്ടു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here