HomeNewsAccidentsവട്ടപ്പാറയിലെ അപകടങ്ങൾ ഇന്ധനം ലാഭിക്കുന്നതിനായുള്ള ‘ന്യൂട്രൽ ഡ്രൈവിങ്’ മൂലമെന്നു കണ്ടെത്തൽ

വട്ടപ്പാറയിലെ അപകടങ്ങൾ ഇന്ധനം ലാഭിക്കുന്നതിനായുള്ള ‘ന്യൂട്രൽ ഡ്രൈവിങ്’ മൂലമെന്നു കണ്ടെത്തൽ

vattappara-curve

വട്ടപ്പാറയിലെ അപകടങ്ങൾ ഇന്ധനം ലാഭിക്കുന്നതിനായുള്ള ‘ന്യൂട്രൽ ഡ്രൈവിങ്’ മൂലമെന്നു കണ്ടെത്തൽ

വട്ടപ്പാറയിൽ ചരക്കുലോറി അപകടങ്ങൾ ഏറെയും സംഭവിക്കുന്നത് ഇന്ധനം ലാഭിക്കുന്നതിനായുള്ള ‘ന്യൂട്രൽ ഡ്രൈവിങ്’ മൂലമെന്നു കണ്ടെത്തൽ. വട്ടപ്പാറയിൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം ആർടിഒയുടെ സാന്നിധ്യത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ വാഹനവകുപ്പ് പരിഹാരമാർഗങ്ങൾ നിർദേശിച്ചു. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ചരക്കുലോറികളാണ് കൂടുതലായും രാത്രിയിൽ അപകടത്തിൽപെടുന്നത്.vattappara-accident

മതിയായ വെളിച്ച–സിഗ്‌നൽ സംവിധാനങ്ങളുടെ കുറവും വാഹനം നിർത്തിച്ചുള്ള മുന്നറിയിപ്പിന്റെ അഭാവവും അപകടസാധ്യത വർധിപ്പിക്കുന്നു. ഇന്ധനം ലാഭിക്കാൻ ന്യൂട്രലിലേക്ക് മാറ്റി സഞ്ചരിക്കുന്നതു പതിവാണ്. ഇത്തരം സാഹചര്യങ്ങളിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു. വട്ടപ്പാറയിലെ ഇറക്കവും പെട്ടെന്നുള്ള വളവും അടുത്ത് എത്തുമ്പോൾ മാത്രമാണ് ശ്രദ്ധയിൽപെടുന്നത്. ഇതോടെ ശക്തിയിൽ ബ്രേക്ക് ചെയ്യുമ്പോൾ അപകടം സംഭവിക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു. Onion-truck

വളവ് നിവർത്തിയും ഇറക്കം കുറച്ചും പ്രത്യേക ലൈറ്റുകൾ സ്ഥാപിച്ചും വട്ടപ്പാറയിലെ അപകടം നിയന്ത്രിക്കാനാകുമെന്ന് അധികൃതർ നിർദേശിച്ചു. രാത്രി സമയത്തു പൊലീസ് സേവനവും വാഹനങ്ങൾ നിർത്തിച്ചുള്ള ജാഗ്രതാ നിർദേശവും നൽകാൻ നടപടി വേണം. വാഹന വകുപ്പ് പരിശോധനയ്ക്കായി കൂടുതൽ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!