കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി : സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ 8 മുതൽ ഹയർ സെക്കന്ററി വരെ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള പഠന മുറിയുടെ വിതരണോൽഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു. 54 പേർക്ക് 1 ലക്ഷം രൂപയാണ് ഇതിലൂടെ ലഭ്യമാകുക. ഓരോ വിദ്യാർത്ഥിക്കും 100 സ്‌ക്വയർ ഫീറ്റ് വിസ്‌തീർണമുള്ള പഠന മുറി നിർമിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കദീജ പാറോളി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷൻ എ പി സബാഹ്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ ടി സിദ്ധീഖ്, ക്ഷേമ കാര്യ സ്ഥിരംസമിതി അധ്യക്ഷ ഫസീല ടീച്ചർ, മെമ്പർമാരായ പരീത് കരേക്കാട്, പി ടി ഷംല കൈപ്പള്ളി അബ്ദുല്ല കുട്ടി, ടി കെ റസീന, എം മാണിക്യൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ വി രാധാകൃഷ്ണൻ, സി വേലായുധൻ എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here