വളാഞ്ചേരി സ്വദേശി കർഷകൻ സുബ്രഹ്മണ്യൻ പൊന്മക്കുഴിക്ക് കൃഷി വകുപ്പിൻ്റെ അംഗീകാരം കർഷക ജ്യോതി
വളാഞ്ചേരി: പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള മികച്ച കർഷകന് കൃഷി വകുപ്പ് ജില്ലാ തലത്തിൽ നൽകുന്ന “കർഷക ജ്യോതി” പുരസ്‌കാരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച വളാഞ്ചേരി നഗരസഭയിലെ കർഷകനായ സുബ്രഹ്മണ്യൻ പൊന്മക്കുഴിക്ക്. വളാഞ്ചേരി നഗരസഭയിലെ കാവുംപുറത്തെ ഏകദേശം 3 ഏക്കറിൽ അധികം വരുന്ന പാട്ടത്തിനെടുത്ത സ്ഥലത്താണ് വർഷങ്ങളായി ഇദ്ദേഹം കൃഷി ചെയ്തു വരുന്നത്. വാഴ, കപ്പ, മധുരക്കിഴങ്ങ്, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ വിവിധ ഇനം പച്ചക്കറികൾ തുടങ്ങിയവ ഇദ്ദേഹം കൃഷി ചെയ്യുന്നു. കൃഷി ഭവന് മുന്നിൽ പ്രവർത്തിക്കുന്ന ‘നഗര വഴിയോര ചന്ത’യുടെ അമരക്കാരൻ കൂടെയാണ് സുബ്രഹ്മണ്യൻ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here