CPC അവാർഡുകൾ പ്രഖ്യാപിച്ചു; പുരസ്കാരങ്ങൾ വാരിക്കൂട്ടി സുഡാനി ഫ്രം നൈജീരിയയും ഇ.മ.യൌവും
കൊച്ചി: മലയാളികളിൽ സിനിമായുമായി ബന്ധപ്പെട്ടവരുടെയും പിന്തുണക്കുന്നവരുടെയും കൂട്ടായ്മയായ സിനിമ പാരഡൈസോ ക്ലബ് (CPC) 2018ൽ പുറത്തിറഞ്ഞിയ മലയാള ചലച്ചിത്രങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ഇത്തവണത്തെ പുരസ്കാരങ്ങളിൽ മിക്കതും വാരിക്കൂട്ടി സുഡാനി ഫ്രം നൈജീരിയയും ഇ.മയൌ വും തിളങ്ങി.
വളാഞ്ചേരി സ്വദേശിയായ നവാഗത സംവിധായകൻ സക്കരിയയുടെ സുഡാനി ഫ്രം നൈജീരിയക്ക് മികച്ച ചിത്രം, തിരക്കഥ അടക്കം അഞ്ച് അവാർഡുകൾ നേടി. ലിജോ ജോസ് പെലിശ്ശേരി സംവിധാനം ചെയ്ത ഇ.മ.യൌ മികച്ച സംവിധായകൻ അടക്കം അഞ്ച് അവാർഡുകൾ കരസ്ഥമാക്കി.
ജോസഫ് എന്ന ചിത്രത്തിൽ അതേ പേരിലുള്ള ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോർജ്ജാണ് മികച്ച നടൻ. വരത്തനിലെ അഭിനയത്തിന് ഐശ്വര്യ ലക്ഷ്മി മികച്ച നടിയായി തിരഞ്ഞെടുത്തു. മലയാള സിനിമയ്ക്ക് നൽകിയ മികച്ച സംഭാവനകൾക്കുള്ള ബഹുമതിയായി സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജന് പ്രത്യേക അവാർഡും പ്രഖ്യാപിച്ചു.
അവാർഡുകളുടെ ലിസ്റ്റ് വായിക്കാം:
BEST ACTRESS IN A CHARACTER ROLE-സാവിത്രി ശ്രീധരൻ(സുഡാനി ഫ്രം നൈജീരിയ) & പൗളി വൽസൻ (ഈ മാ യൗ)
BEST BACKGROUND SCORE-പ്രശാന്ത് പിള്ള
(ഈ മ യൗ)
BEST EDITOR-നൗഫൽ അബ്ദുള്ള (സുഡാനി ഫ്രം നൈജീരിയ )
BEST CINEMATOGRAPHER-ഷൈജു ഖാലിദ്
(ഈ മ യൗ, സുഡാനി ഫ്രം നൈജീരിയ)
BEST SOUND DESIGN – രംഗനാഥ് രവി (ഈ.മ.യൗ)
BEST ORIGINAL SONG-രണം ടൈറ്റിൽ ട്രാക്ക്
(സംഗീത സംവിധാനം : ജേക്സ് ബിജോയ്
ഗാനരചന : മനോജ് കൂറൂർ
BEST ACTRESS IN A LEAD ROLE-ഐശ്വര്യ ലക്ഷ്മി (വരത്തൻ)
BEST ACTOR IN A LEAD ROLE-ജോജു ജോർജ് (ജോസഫ്)
BEST ACTOR IN A CHARACTER ROLE-വിനായകൻ
(ഈ.മ.യൗ, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ )
BEST FILM-സുഡാനി ഫ്രം നൈജീരിയ
(നിർമ്മാണം : സമീർ താഹിർ& ഷൈജു ഖാലിദ് )
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here