സമ്പൂർണ്ണ ലോക് ഡൌൺ: വളാഞ്ചേരിയിൽ പൂർണം, പ്രധാന പാതകൾ അടച്ചു
വളാഞ്ചേരി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ എല്ലാ ഞായറാഴ്ചകളിലും നടപ്പിലാക്കുന്ന സമ്പൂർണ്ണ ലോക് ഡൌൺ വളാഞ്ചേരിയിൽ പൂർണ്ണം. മെഡിക്കൽ സ്റ്റോർ മാത്രമാണ് ഇന്ന് പ്രവർത്തിക്കുന്നത്. സമ്പൂർണ്ണ ലോക് ഡൌണിന്റെ ഭാഗമായി വളാഞ്ചേരി നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഒരുക്കി പോലീസ്. ഇതിന്റെ ഭാഗമായി പട്ടാമ്പി, പെരിന്തമണ്ണ റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. മറ്റു ജില്ലകളിലേക്കുള്ളം തിരിച്ചുമുള്ള യാത്രകൾക്കുള്ള നിയന്ത്രണമാണ് നടപ്പിൽ വരുത്തിയിരിക്കുന്നത്. അവശ്യ സർവീസുകളും അത്യാവശ്യ കാര്യങ്ങൾക്കുമായി പുറത്തിറങ്ങിയവരെയും മാത്രമാണ് പോലീസ് കടത്തി വിടുന്നത്. തെരുവിൽ കാണുന്നവരോട് വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്യുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here