കോട്ടയ്ക്കലിലെ ട്രാന്‍സ്‌ജെന്റര്‍ വിഷയത്തില്‍ ‘സുരക്ഷ’ അംഗങ്ങള്‍ നഗരസഭാധ്യക്ഷനെ കണ്ടു: പൊതുജനങ്ങളെ ബോധവല്‍ക്കരിക്കണമെന്ന് ആവശ്യം
കോട്ടയ്ക്കല്‍: ട്രാന്‍സ്‌ജെന്റ്ഴ്‌സുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ സംഭവങ്ങളെ തുടര്‍ന്ന് സൂഹിക പ്രവര്‍ത്തകര്‍ കോട്ടക്കല്‍ നഗരസഭാ ചെയര്‍മാന്‍ കെ.കെ നാസറുമായി കൂടിക്കാഴ്ച നടത്തി. ട്രാന്‍സ്‌ജെന്റര്‍ അവസ്ഥ എന്താണെന്ന് പൊതുജനങ്ങളെയും ജനപ്രതിനിധികളെയും ബോധവല്‍ക്കരിക്കണമെന്ന് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.
കേരള സ്റ്റേറ്റ് എയ്‌ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘സുരക്ഷ’ പ്രൊജക്ട് അംഗങ്ങളാണ് ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തിയത്. കോട്ടക്കല്‍ നഗരസഭയെ ട്രാന്‍സ്‌ജെന്റര്‍ സൌഹൃദ നഗരമാക്കണമെന്നും ഇവിടുള്ള രണ്ട് ട്രാന്‍സ്‌ജെന്റേഴ്‌സിന് ജോലി നല്‍കാന്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
അനുകൂലമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി ഇവര്‍ പറഞ്ഞു. സുരക്ഷ കൌണ്‍സിലര്‍ മേരി നീതു, ട്രാന്‍സ്‌ജെന്ററും ആക്ടിവിസ്റ്റുമായ റിയ, കോട്ടക്കലിലെ ട്രാന്‍സ്‌ജെന്ററായ ലയ എന്നിവരാണ് ചെയര്‍മാനെ കണ്ട് ആവശ്യങ്ങളുന്നയിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here