HomeNewsElectionLoksabha Election 2019തൃശ്ശൂര്‍ ‘എടുത്തി’ല്ലെങ്കിലും സുരേഷ് ഗോപിയാണ് താരം: വോട്ടില്‍ വര്‍ധന രണ്ട് ലക്ഷം

തൃശ്ശൂര്‍ ‘എടുത്തി’ല്ലെങ്കിലും സുരേഷ് ഗോപിയാണ് താരം: വോട്ടില്‍ വര്‍ധന രണ്ട് ലക്ഷം

suresh-gopi

തൃശ്ശൂര്‍ ‘എടുത്തി’ല്ലെങ്കിലും സുരേഷ് ഗോപിയാണ് താരം: വോട്ടില്‍ വര്‍ധന രണ്ട് ലക്ഷം

വെറും 17 ദിവസമാണ് സുരേഷ് ഗോപി തൃശ്ശൂരില്‍ പ്രചാരണ രംഗത്തുണ്ടായത്. അവസാന നിമിഷം അങ്കത്തട്ടിലേറിയ സ്ഥാനാര്‍ത്ഥി പക്ഷേ നേടിയ വോട്ടുകളുടെ എണ്ണം 293822. കൃത്യമായി പറഞ്ഞാല്‍ 2014ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.പി ശ്രീശന്‍ നേടിയതിനെക്കാളും 191,141 വോട്ടുകളുടെ വര്‍ധനവ്. പ്രതാപനാണ് തൃശ്ശൂര്‍ പിടിച്ചടക്കിയതെങ്കിലും താരം സുരേഷ് ഗോപിയാണ്. രണ്ടാമത് എത്തിയ രാജാജിയെക്കാളും 20000 വോട്ടുകളുടെ കുറവ് മാത്രമാണ് സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നത്.

2014ല്‍ താരതമ്യേന ബിജെപിക്ക് നാട്ടികയിലും പുതുക്കാടും മണലൂരുമാണ് ഏറ്റവും കൂടുകല്‍ വോട്ടുകള്‍ ലഭിച്ചത്. ഇവിടങ്ങളില്‍ 16000 ത്തില്‍ പരം വോട്ടുകളാണ് ബിജെപി നേടിയത്. ബിജെപിക്ക് ഏറ്റവും കുറവു വോട്ട് (12166) ലഭിച്ചത് തൃശ്ശൂര്‍ നിയമസഭാ മണ്ഡലത്തിലാണ്. അതേ തൃശ്ശൂര്‍ നിയമസഭാ മണ്ഡലത്തില്‍ സുരേഷ് ഗോപി രാജാജിയെ പിന്തള്ളി 37641 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. മിക്ക മണ്ഡലങ്ങളിലും 40000 ത്തോളം വോട്ടുകളാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. കുറവ് വോട്ട് ലഭിച്ച മണ്ഡലങ്ങളിലൊന്നാണ് തൃശ്ശൂര്‍.
suresh-gopi
വിജയിയായ ടിഎന്‍ പ്രതാപന് 415084 വോട്ടും, രാജാജിക്ക് 321456 വോട്ടും സുരേഷ് ഗോപിക്ക് 293822 വോട്ടുമാണ് ലഭിച്ചത്. 2014ല്‍ എല്‍ഡിഎഫിന് 389209 വോട്ടും യുഡിഎഫിന് 350982 വോട്ടും ബിജെപിക്ക് 102681 വോട്ടുമാണ് ലഭിച്ചത്. യുഡിഎഫ് വോട്ടില്‍ 64107 വോട്ടുകളുടെയും ബിജെപിക്ക് 191141 വോട്ടിന്റെയും വര്‍ധനവുണ്ടായപ്പോള്‍ എല്‍ഡിഎഫ് വോട്ടുകളില്‍ 67753 വോട്ടുകളുടെ കുറവുണ്ടായി. അതായത് എല്‍ഡിഎഫ് വോട്ടുകളില്‍ ശക്തമായ വിള്ളലുണ്ടാക്കാന്‍ സുരേഷ് ഗോപിക്കായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!