HomeNewsDevelopmentsകുറ്റിപ്പുറം ബസ്‌സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സ് നിർമാണം: ഡിജിറ്റൽ സർവേ ആരംഭിച്ചു

കുറ്റിപ്പുറം ബസ്‌സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സ് നിർമാണം: ഡിജിറ്റൽ സർവേ ആരംഭിച്ചു

survey-kuttippuram-bus-stand

കുറ്റിപ്പുറം ബസ്‌സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സ് നിർമാണം: ഡിജിറ്റൽ സർവേ ആരംഭിച്ചു

കുറ്റിപ്പുറം : ടൗൺ ബസ്‌സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സ് ആധുനികസൗകര്യങ്ങളോടെ നിർമിക്കുന്നതിന്റെ ഭാഗമായി ബസ്‌സ്റ്റാൻഡ് അധീന സ്ഥലത്തിന്റെ അതിർത്തിനിർണയത്തിന് താലൂക്ക് ഡിജിറ്റൽ സർവേ ആരംഭിച്ചു. പദ്ധതിക്കായി രണ്ട് ഡി.പി.ആറുകൾ തയ്യാറാക്കിയത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയാണ്. ഇതിൽ ഒരു ഡി.പി.ആർ. ഒരുമാസം മുൻപ് പൊതുജനങ്ങളുടെകൂടി നിർദേശങ്ങൾ അംഗീകരിച്ച് ഭരണസമിതി അംഗീകരിച്ചിരുന്നു.
survey-kuttippuram-bus-stand
പൊതുജനങ്ങളിൽനിന്നും അംഗങ്ങളിൽനിന്നും ഉയർന്ന നിർദേശങ്ങളിൽ പ്രായോഗികമായി നടപ്പാക്കാൻ കഴിയുന്നവകൂടി ഉൾപ്പെടുത്തിയുള്ള അവസാന ഡി.പി.ആർ. ഊരാളുങ്കൽ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് സർവേ നടത്തുന്നത്. പഞ്ചായത്ത് പ്രസിഡൻറ് റിജിത ഷലീജ്, പഞ്ചായത്ത് അംഗങ്ങളായ വി.പി. അഷ്റഫലി, കെ.ടി. സിദ്ദീഖ്, പൊതുപ്രവർത്തകരായ സുരേന്ദ്രൻ, ലുഖ്‌മാൻ തങ്ങൾ, പ്രവീൺ തുടങ്ങിയവർ ബസ്‌സ്റ്റാൻഡിൽ സന്ദർശനം നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!