ക്ഷയരോഗഭാധിതരെ കണ്ടെത്താനുള്ള സർവ്വെ തുടങ്ങി: വളാഞ്ചേരിയിൽ ഒരാൾക്ക് ക്ഷയരോഗം സ്ഥീതീകരിച്ചു
മലപ്പുറം: ജില്ലയെ ക്ഷയരോഗ വിമുക്തമാക്കാൻ തുടങ്ങിയ
പ്രത്യേക സർവേ തുടങ്ങി നാലു ദിവസത്തിനുള്ളിൽ രണ്ടു ക്ഷയരോഗ ബാധിതരെ കണ്ടെത്തി. ഇവർക്കുള്ള ചികിത്സ ഉടൻ ആരംഭിക്കും. മാറഞ്ചേരിയിലും വളാഞ്ചേരിയിലും ഓരോരുത്തർക്കാണു രോഗം സ്ഥിരീകരിച്ചതെന്നു ജില്ലാ ടിബി ഓഫിസർ ഡോ. സി.ഹരിദാസൻ പറഞ്ഞു. ടിബി (ക്ഷയം) എലിമിനേഷൻ കേരള ക്യാംപെയ്ന്റെ ഭാഗമായുള്ള സർവേ ഞായറാഴ്ചയാണു ജില്ലയിൽ തുടങ്ങിയത്.
തിരഞ്ഞെടുക്കപ്പെട്ട ആശ, കുടുംബശ്രീ പ്രവർത്തകരും സന്നദ്ധ സംഘടനാ പ്രവർത്തകരും വീടുകളിലെത്തി വിവരങ്ങൾ തിരക്കും. ദീർഘകാലമായി ചുമയും മറ്റുമുള്ളവരിൽനിന്നു സംശയമുള്ളവരെ കഫ പരിശോധനയ്ക്കായി പറഞ്ഞുവിടും. ജില്ലയിൽ 50 സർക്കാർ അംഗീകൃതമായ പരിശോധനാ കേന്ദ്രങ്ങളുണ്ട്. രോഗബാധ കണ്ടെത്തുന്നവർക്കു സൗജന്യ ചികിത്സ ലഭിക്കും. ജില്ലയിൽ കഴിഞ്ഞ വർഷം 1,900 പേരോളം ക്ഷയരോഗത്തിനു ചികിത്സ തേടി. 2016ൽ 2,400 പേർ ചികിത്സ തേടി. സർവേ രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here