HomeNewsGeneralകുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷൻ ജലസ്രോതസ്സുകളുടെ സ്ഥിതി വിവരത്തിനായി ഗ്രഹ സന്ദർശനം നടത്തി

കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷൻ ജലസ്രോതസ്സുകളുടെ സ്ഥിതി വിവരത്തിനായി ഗ്രഹ സന്ദർശനം നടത്തി

survey-block-panchayath

കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷൻ ജലസ്രോതസ്സുകളുടെ സ്ഥിതി വിവരത്തിനായി ഗ്രഹ സന്ദർശനം നടത്തി

തൊഴുവാനൂർ: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പിലാക്കുന്ന പരിസ്ഥിതി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ തൊഴുവാനൂർ തൈക്കാട് കുളത്തിൻടെ സ്ഥിതി വിവര പഠന  വിവര ശേഖരണാർത്ഥം നടത്തിയ ഗ്രഹ സന്ദർശനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാറോളി കദീജ ഉൽഘടനം ചെയ്തു.  വലിയ പറമ്പിൽ ഭാനുമതി ടീച്ചറിൽ നിന്നും വിവരങ്ങൾ ശേഖരിചാണ്  പരിപാടിക്ക് തുടക്കം കുറിച്ചത്.

survey-block-panchayath

കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ തൊഴുവാനൂർ തൈക്കാട് കുളത്തിൻടെ സ്ഥിതി വിവര പഠനത്തിന്റെ വിവര ശേഖരണാർത്ഥം നടത്തിയ ഗ്രഹ സന്ദർശനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാറോളി കദീജ ഉൽഘടനം ചെയ്യുന്നു.

 

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കൈപ്പള്ളി അബ്ദുല്ല കുട്ടി, റസീന ടി കെ , ബ്ലോക്ക് പഞ്ചായത്തു സെക്രട്ടറി ഹൈദ്രോസ് പൊറ്റങ്ങൽ കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി  നിസാർ ബാബു , ഹരീഷ് പാലാട് തുടങ്ങിയവർ സംബന്ധിച്ചു. തുടർ ദിവസങ്ങളിൽ ജല സ്രോതസ്സിന്ടെ സ്ഥിതി വിവര പഠന യാത്ര, റിപോർട്ട് പ്രകാശനം, പരിസ്ഥിതി സെമിനാർ തുടങ്ങിയവ നടക്കും.

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!