മന്ത്രി കെ ടി ജലീലിന്റെ വീട്ടിൽ നിന്നും ആരംഭിച്ച് പരിപൂർണ്ണ സാക്ഷരതയുടെ കണക്കെടുപ്പ് : മന്ത്രിയുടെ വാർഡിൽ മുപ്പത്തി അഞ്ചു നിരക്ഷരർ
വളാഞ്ചേരി : കേരളത്തെ പരിപൂർണ്ണ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച അക്ഷരലക്ഷം പരിപാടിയുടെ ഭാഗമായുള്ള സർവ്വേ പൂർത്തിയാക്കി. കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ കണക്കെടുപ്പ് മന്ത്രി കെ ടി ജലീലിന്റെ വീട്ടിൽ നിന്നും ആരംഭിച്ചു . .മന്ത്രിയുടെ വാർഡിൽ മുപ്പത്തി അഞ്ചു നിരക്ഷരർ ആണ് ഉള്ളത് . പതിനഞ്ചു വയസ്സ് വരെ ആരും സ്കൂളിൽ നിന്ന് കൊഴിഞ്ഞു പോയിട്ടുമില്ല . കുറ്റിപ്പുറം ബ്ലോക്ക് പരിധിയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലെ 3500 ഓളം വീടുകളിലാണ് സർവ്വേ നടന്നത് . പദ്ധതിയുടെ ആദ്യ ഘട്ട ക്ളാസ്സുകൾ റിപ്പബ്ലിക് ദിനത്തിലാണ് ആരംഭിക്കുന്നത് .ഭരണഘടനയുടെ ആമുഖം വായിച്ചും ഏറ്റുവായിച്ചുമാണ് ക്ലാസുകൾ ആരംഭിക്കുക . വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ അഞ്ചാം ഡിവിഷനിൽ നടത്തിയ നിരക്ഷരർക്ക് പുറമെ നാലാം തരം പൂർത്തിയാക്കാത്ത 55 പേരും ഏഴാം തരം പൂർത്തിയാക്കാത്ത 134 പേരും പത്താം തരം പൂർത്തിയാക്കാത്ത 242 പേരെയും കണ്ടെത്തി . ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന 13 പേരെയും സർവ്വെയിലൂടെ കണ്ടെത്തി
സർവ്വെയുടെ ഉത്ഘാടനം വളാഞ്ചേരി മുനിസിപ്പാലിറ്റി ആരോഗ്യ സ്ഥിരം സമിതി ചെയർ പേഴ്സൺ വി ഫാതിമ്മ കുട്ടി ,.കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് നോഡൽ പ്രേരക് കെ ടി നിസാർ ബാബു ,കെ മുജീബ് റഹ്മാൻ .എ നാസർ , ഒ കെ മുജീബ് , കെ സീനത്ത് , എന്നിവർ സർവ്വേക്ക് നേതൃത്വം നൽകി . ജനപ്രതിനിധികൾ , സാക്ഷരത പ്രവർത്തകർ , അധ്യാപകർ , സന്നദ്ധപ്രവർത്തകർ ,കുടുംബശ്രീ പ്രവർത്തകർ , വിദ്യാർത്ഥികൾ , തുല്യത പഠിതാക്കൾ എൻ എസ് എസ് , സി എസ് എസ് വളണ്ടിയർമാർ തുടങ്ങിയവരാണ് വിവിധ ഇടങ്ങളിൽ സർവ്വേക്കു നടത്തിയത്
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here