വളാഞ്ചേരി നഗരസഭ പി.എച്.സിയിൽ കുറ്റിപ്പുറം ബ്ലോക്ക് തല കോവിഡ് 19 സ്വാബ് ടെസ്റ്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു
വളാഞ്ചേരി:വളാഞ്ചേരി നഗരസഭ പി.എച്.സിയിൽ കുറ്റിപ്പുറം ബ്ലോക്ക് തല കോവിഡ് 19 സ്വാബ് ടെസ്റ്റ് സെന്റർ പ്രവർത്തനം ആരംഭിച്.ചു സ്വാബ് ടെസ്റ്റ് സെന്ററിന്റെ ഉൽഘാടനം Prof.ആബിദ് ഹുസൈൻ തങ്ങൾ MLA നിർവ്വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആതവനാട് മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വളാഞ്ചേരി നഗരസഭാ ചെയർപേഴ്സൺ സി.കെ.റുഫീന മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ സി.അബ്ദുന്നാസർ, കെ ഫാത്തിമകുട്ടി, കൗൺസിലർ ടി.പി.അബ്ദുൽ ഗഫൂർ, നഗരസഭാ സെക്രട്ടറി സുനിൽ കുമാർ, പറശ്ശേരി അസൈനാർ, എൻ.വേണുഗോപാൽ, IMA ഭാരവാഹികളായ Dr.എൻ മുഹമ്മദലി, Dr. റിയാസ് എന്നിവർ ആശംസയർപ്പിച്ചു.
Hl ബഷീർ മറ്റു ആരോഗ്യ പ്രവർത്തകരും ജിവനക്കാരും ഉൾപ്പെടുയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. സെൻ്ററിൻ്റെ പ്രവർത്തനം ആരംഭിച്ചതോട് കൂടി കുറ്റിപ്പുറം ബ്ലോക്ക് പരിധിയിലെ നഗരസഭ, പഞ്ചായത്ത്കളിൽ നിന്നും സർക്കാർ ഡോക്ടർമാർ നിർദ്ദേശിക്കുന്നർക്ക് കോവിഡ് 19 ടെസ്റ്റ് നടന്നതിനുള്ള സൗകര്യമാണ് ലഭ്യമാകുന്നത്. MLA ഫണ്ടിൽ നിന്നും ഈ സെൻ്ററിലേക്ക് ആവശ്യമുള്ള സാധങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് MLA അറിയിച്ചു. സെൻ്ററിലേക്ക് വളാഞ്ചേരി IMA ലഭ്യമാക്കിയ “covid Wisk ” ഉപകരണം IMA ഭാരവാഹികളിൽ നിന്നും MLA ഏറ്റു വാങ്ങി. കുറ്റിപ്പുറം താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ Dr.വിജിത്ത് സ്വാഗതവും, വളാഞ്ചേരി PHC മെഡിക്കൽ ഓഫീസർ Dr.സൽവ നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here