HomeNewsEducationഎടയൂർ ഗ്രാമപഞ്ചായത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള നീന്തൽ പരിശീലനം ആരംഭിച്ചു

എടയൂർ ഗ്രാമപഞ്ചായത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള നീന്തൽ പരിശീലനം ആരംഭിച്ചു

swimming-practice-edayur

എടയൂർ ഗ്രാമപഞ്ചായത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള നീന്തൽ പരിശീലനം ആരംഭിച്ചു

എടയൂർ ഗ്രാമപഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്കുള്ള നീന്തൽ പരിശീലനം ആരംഭിച്ചു. ജലസംരക്ഷണത്തിനും നീന്തൽ പരിശീലനത്തിനും വേണ്ടി വിവിധ പദ്ധതികളിലായി ഏകദേശം 10 ലക്ഷത്തോളം രൂപ ചെലവഴിച്ച് സൗന്ദര്യവൽക്കരണം നടത്തിയ ഒടുങ്ങാട്ടു കുളത്തിലാണ് കുട്ടികളുടെ നീന്തൽ പരിശീലനം സംഘടിപ്പിക്കുന്നത്. പഞ്ചായത്തിലെ 9 പ്രൈമറി വിദ്യാലയങ്ങളിലെ മുന്നാം തരത്തിൽ പഠിക്കുന്ന ഇരുനൂറോളം കുട്ടികളാണ് ആദ്യ ഘട്ടത്തിൽ പ്രസ്തുത പദ്ധതിയുടെ ഗുണഭോക്താക്കൾ.
swimming-practice-edayur
മുങ്ങിമരണങ്ങൾ അധികരിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ചെറുപ്രായത്തിൽ തന്നെ കുട്ടികളെ നീന്തൽ അഭ്യസിപ്പിക്കുകയും വെള്ളത്തിൽ വീഴുമ്പോഴുള്ള അപകടങ്ങൾ ഒഴിവാക്കുകയും ലക്ഷ്യം വെച്ചാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഗ്രാമ പഞ്ചായത്തിന്റെ 2018-19 വർഷത്തെ പദ്ധതിയിൽ 50,000 രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്. പരിശീലനത്തിനായി നീന്തൽ കോച്ചിനെ പ്രത്യേകമായി ഗ്രാമപഞ്ചായത്ത് ചുമതലപ്പെടുത്തിയിരിക്കുന്നു. കൂടാതെ ലൈഫ് ജാക്കറ്റ്, സേഫ്റ്റി ട്വൂബ്, ഉൾപ്പെടെയുള്ള ഉപകരണങ്ങളും കുട്ടികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മറ്റു പഞ്ചായത്തുകൾക്ക് തന്നെ മാതൃകയാക്കാവുന്ന പദ്ധതിയാണ് പഞ്ചായത്ത് ഇതിലൂടെ നടപ്പിലാക്കുന്നത്.
swimming-practice-edayur
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.കെ രാജീവ് മാസ്റ്റർ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീമതി പ്രമീള അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ KB ഉമ്മാത്ത കുട്ടി, ബിന്ദു, മമ്മു മച്ചിഞ്ചീരി, അച്ചുതൻ മാസ്റ്റർ, അലി അക്ബർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.നാലാം വാർഡ് മെമ്പർ KP വിശ്വനാഥൻ സ്വാഗതവും ഉഷ ടീച്ചർ നന്ദിയും പറഞ്ഞു.ആദ്യ ദിനം എടയൂർ നോർത്ത് AMLP സ്കൂളിലെ 54 വിദ്യാർത്ഥികളാണ് പരിശീലനത്തിൽ പങ്കെടുത്തത്.വിവിധ വിദ്യാലയങ്ങളിലെ ഹെഡ്മാസ്റ്റർമാർ, PTA പ്രസിഡണ്ടുമാർ, OSA അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.മാർച്ച് മാസം വരെ എല്ലാ തിങ്കളാഴ്ച്ചകളിലുമായി പരിശീലനം സംഘടിപ്പിക്കുന്നതാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!