വളാഞ്ചേരി നഗരസഭയുടെ നീന്തൽ പരിശീലനത്തിന് കാട്ടി പരുത്തി കറ്റട്ടിക്കുളത്ത് തുടക്കമായി
വളാഞ്ചേരി:- വളാഞ്ചേരി നഗരസഭ 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന നീന്തൽ പരിശീലനത്തിന് കാട്ടി പരുത്തി കറ്റട്ടിക്കുളത്ത് തുടക്കമായി.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു.നഗരസഭയിൽ സ്ഥിര താമസമുള്ള നാല് മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്.സ്പോർട്സ് കൗൺസിലിൻ്റെ അംഗീകാരമുള്ള നിലൂഫറിൻ്റെ കീഴിലാണ് പരിശീലനത്തിനം നടക്കുന്നത്.നഗരസഭ വാർഷിക പദ്ധതിയിൽ വിവിധ കായിക ഇനങ്ങളുടെ പരിശീലനത്തിനായി 3 ലക്ഷം വകയിരുത്തിയാണ് പരിശീലനം നൽകുന്നത്.260ൽ പരം അപേക്ഷകളാണ് ലഭിച്ചത് ഇവരെ വിവിധ ബാച്ചുകളാക്കി നീന്തൽ പരിശീലനം നൽകും . കഴിഞ്ഞ വർഷം 100 പരം കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,കൗൺസിലർമാരായ സദാനന്ദൻ കോട്ടീരി,കെ.വി ഷൈലജ,ഷാഹിന റസാഖ്,തസ്ലീമ നദീർ,രാമകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here