HomeNewsProtestകരിപ്പൂരിൻ്റെ ചിറകരിയാൻ അനുവദിക്കില്ല; എസ് വൈ എസ് കുടുംബ സമരം നടത്തി

കരിപ്പൂരിൻ്റെ ചിറകരിയാൻ അനുവദിക്കില്ല; എസ് വൈ എസ് കുടുംബ സമരം നടത്തി

sys-karipur-airport

കരിപ്പൂരിൻ്റെ ചിറകരിയാൻ അനുവദിക്കില്ല; എസ് വൈ എസ് കുടുംബ സമരം നടത്തി

വളാഞ്ചേരി: കരിപ്പൂരിൻ്റെ ചിറകരിയാൻ അനുവദിക്കില്ല എന്ന ശീർഷകത്തിൽ എസ വൈ എസ് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി വളാഞ്ചേരി ടൗൺ യൂണിറ്റിലെ കുടുംബങ്ങൾ അണിനിരന്ന കുടുംബ സമരത്തിന് തുടക്കമായി. മലബാറിൻ്റെ വികസന കുതിപ്പിന് ആക്കം കൂട്ടിയ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനെ തടയിടാനും, നിഷ്പ്രഭമാക്കാനുമുള്ള നീക്കങ്ങൾ പലപ്പോഴായി നടന്നു വരികയാണ്. 2015 ൽ റൺവേ വികസനത്തിൻ്റെ പേരിൽ വലിയ വിമാനങ്ങൾക്കുള്ള അനുമതി നിഷേധിക്കുകയും ഹജ്ജ് എമ്പാർക്കേഷൻ പോയിൻ്റ് എടുത്തുകളയുകയുമുണ്ടായി. എസ് വൈ എസ് ഉൾപ്പെടെ നടത്തിയ ശക്തമായ പ്രക്ഷോഭ പരിപാടികളെ തുടർന്ന് വർഷങ്ങൾക്കു ശേഷമാണ് ഇവയെല്ലാം പുന:സ്ഥാപിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 7നുണ്ടായ വിമാനാപകടത്തിൻ്റെ മറവിൽ വീണ്ടും വിമാനത്താവളത്തിനെതിരെയുള്ള നീക്കങ്ങൾ ശക്തമായിരിക്കുകയാണ്. ആശങ്കാജനകമായ ഈ സാഹചര്യത്തിലാണ് എസ് വൈ എസ് സമരവുമായി രംഗത്തുവന്നിട്ടുള്ളത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!