കരിപ്പൂരിന്റെ ചിറകരിയാൻ അനുവധിക്കില്ല; എസ്.വൈ.എസ് വളാഞ്ചേരിയിൽ പാതയോര സമരം സംഘടിപ്പിച്ചു
വളാഞ്ചേരി: കരിപ്പൂർ വിമാനത്താവളത്തെ തകർക്കാനുള്ള ഗൂഢ നീക്കങ്ങൾക്കെതിരെ കരിപ്പൂരിന്റെ ചിറകരിയാൻ അനുവധിക്കില്ല എന്ന പ്രമേയത്തിൽ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സമര പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖൃാപിച്ച്
മലപ്പുറം വെസ്റ്റ് ജില്ല എസ്.വൈ.എസ് കമ്മിറ്റി ഇടിമുഴിക്കൽ മുതൽ ചങ്ങരംകുളം വരെയുള്ള 70 കി മീ ദൂരം മുഴുവൻ ടൗണുകളിലും ഇരുപത് പേർ വീതം പങ്കെടുക്കുന്ന പാതയോര സമരം സംഘടിപ്പിച്ചു.
വളാഞ്ചേരി ടൗണിലെ രണ്ട് കേന്ദ്രങ്ങളിലായി നടന്ന പാതയോര സമരത്തിൽ നാൽപത് പ്രവർത്തകർ പങ്കാളികളായി. ജലീൽ ബാഖവി വളാഞ്ചേരി, അബൂബക്കർ അഹ്സനി, ശറഫുദ്ധീൻ മങ്കേരി, സ്വലാഹുദ്ധീൻ ഇർഫാനി, കുഞ്ഞീതുമാസ്റ്റർ, ശംസുദ്ധീൻ സി.കെ പാറ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here