എസ്.വൈ.എസ് മലപ്പുറം ജില്ലാ നേതൃസംഗമം വളാഞ്ചേരിയൽ നടന്നു
വളാഞ്ചേരി : ജില്ലാ രൂപവത്കരണത്തിന്റെ അമ്പത് വർഷം കഴിഞ്ഞിട്ടും അടിസ്ഥാനസൗകര്യ വികസനത്തിൽ മലപ്പുറം നേരിടുന്ന അപര്യാപ്തത അതിവേഗം പരിഹരിക്കണമെന്ന് വളാഞ്ചേരിയിൽ നടന്ന എസ്.വൈ.എസ്. ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു. ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ വികസനരംഗത്ത് ജില്ല ഏറെ പിന്നിലാണ്. മറ്റ് ജില്ലകളിൽ സർക്കാർ നേരിട്ട് വികസനം നടപ്പാക്കുമ്പോൾ മലപ്പുറത്ത് ജനകീയ ഫണ്ട് സമാഹരണത്തിലൂടെയാണ് പല പദ്ധതികളും യാഥാർഥ്യമാകുന്നത്. കേരള മോഡൽ എന്ന പ്രയോഗം വാക്കുകളിലല്ല വേണ്ടതെന്നും പ്രവൃത്തിയിലൂടെയാണ് കാണിക്കേണ്ടതെന്നും നേതൃയോഗം അഭിപ്രായപ്പെട്ടു.
ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളും സോൺ ഭാരവാഹികളും പങ്കെടുത്ത സംഗമം എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി ഇ.കെ. മുഹമ്മദ്‌കോയ സഖാഫി ഉദ്ഘാടനം ചെയ്തു. എ. മുഹമ്മദ് പറവൂർ മുഖ്യപ്രഭാഷണം നടത്തി. എൻ.വി. അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം, സീതിക്കോയ തങ്ങൾ അൽബുഖാരി, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, പറവൂർ കുഞ്ഞിമുഹമ്മദ് സഖാഫി, ഉസ്മാൻ ചെറുശോല, മുഹമ്മദ് ക്ലാരി, ഉമർ ശറീഫ് സഅദി, ടി.എം. ബശീർ രണ്ടത്താണി, എ.എ. രഹീം കരുവാത്ത്കുന്ന്, മുനീർ പാഴൂർ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here