HomeNewsInitiativesCommunity Serviceഎസ്.വൈ.എസ് വളാഞ്ചേരി സോൺ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കൊട്ടാരം വലിയ കുളം ശുചീകരിച്ചു

എസ്.വൈ.എസ് വളാഞ്ചേരി സോൺ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കൊട്ടാരം വലിയ കുളം ശുചീകരിച്ചു

sys-pond-cleaning-valanchery

എസ്.വൈ.എസ് വളാഞ്ചേരി സോൺ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കൊട്ടാരം വലിയ കുളം ശുചീകരിച്ചു

വളാഞ്ചേരി: നാടും നഗരവും തെരഞ്ഞെടുപ്പ് ചൂടിൽ മുഴുകിയപ്പോൾ ജീവന്റെ തുടിപ്പായ ജലം ശുജ്ജീകരിക്കുന്ന തിരക്കിലാണ് എസ് വൈ എസ് പ്രവർത്തകർ. ജലമാണ് ജീവൻ എന്ന പ്രമേയത്തിൽ എസ്.വൈ.എസ് വളാഞ്ചേരി സോൺ കമ്മിറ്റിയുടെ അഭിമുഖ്യത്തിലാണ് കൊട്ടാരം വലിയ കുളം ശുചീകരിച്ചത്. പ്രദേശത്തെ ആളുകൾ ഏറെ ആശ്രയിച്ചിരുന്ന വലിയകുളം പായലുകളും ചെളിയും നിറഞ്ഞതിനെ തുടർന്നാണ് എസ്.വൈ.എസ് പ്രവർത്തകർ വലിയകുളം ശുചീകരിച്ചത്. വളാഞ്ചേരി സോൺ എസ്.വൈ.എസ് നേതാക്കളായ വി അബൂബക്കർ അഹ്സനി, വി നാസർ കാളിയാല, എം പി ശംസുദ്ധീൻ, പി ഷറഫുദീൻ മങ്കേരി, കുഞ്ഞീത് സി പി, സയ്യിദ് സലാഹുദ്ധീൻ സഖാഫി, ശുകൂർ സഖാഫി, യൂസഫ് സി പി, യൂനസ് കെ പി, ഷിഹാബുദീൻ സഅദി, പി എം അബ്ദു സമദ് തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!