ജെ.സി.ഐ വാരാചാരണം രണ്ടാം ദിനം; ടേബിൾ ടോക്ക് കോൺഫറൻസ് സംഘടിപ്പിച്ചു
പുത്തനത്താണി: ജെ.സി.ഐ വാരാഘോഷം രണ്ടാം ദിനത്തിൽ സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി) യുമായി സഹകരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നനങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ ടേബിൾ ടോക്ക് കോൺഫറൻസ് സംഘടിപ്പിച്ചു.
പുത്തനത്താണി ഗൈഡ് കോളേജിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ സിജി മിഷൻ ഹയർ എഡ്യുക്കേഷൻ സ്റ്റേറ്റ് ഡയറക്ടർ കെ. അബ്ദുൽ ലത്തീഫ് മുഖ്യാതിഥിയായിരുന്നു. ജെ.സി.ഐ സോൺ ഓഫീസർ അബ്ദുൽ ഗഫൂർ കോട്ടക്കുളത്ത്, മുൻ പ്രസിഡന്റമാരായ JC ശറഫുദ്ധീൻ മാസ്റ്റർ, JC മജീദ് ആലിയ, സിജി തിരൂർ ചാപ്റ്റർ പ്രസിഡന്റ് കെ.എം ഹനീഫ, ക്രസന്റ് സെന്റർ കടുങ്ങാത്തുകുണ്ട് പ്രസിഡന്റ് പി അബ്ദുൽ സലാം, മൈൽസ് കടുങ്ങാത്തുകുണ്ട് ഡയറക്ടർ ഷമീം കള്ളിയത്ത് തുടങ്ങി പുത്തനത്താണിയിലെയും പരിസരത്തെയും വിദ്യഭ്യാസ – സാമൂഹിക മേഖലയിലെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.
ജെ.സി.ഐ പുത്തനത്താണി പ്രസിഡന്റ് ജെ.സി സുബൈറുൽ അവാൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അലി കള്ളിയത്ത് സ്വാഗതവും ഐ.പി.പി ഷിയാസ് ടി.പി നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here