വീണ് കിട്ടിയ എ. ടി. എം കാര്‍ഡും പാസ്‌പോര്‍ട്ടും പോലീസ് സ്റ്റേഷനില്‍ ഏല്‍പിച്ച് വിദ്യാര്‍ഥികള്‍ മാതൃകയായി.
ദേശീയപാതയിലെ സ്ഥിരം അപകടമേഖലകളില്‍ സ്ഥാപിച്ച താത്കാലിക ഡിവൈഡറുകള്‍ നശിക്കുന്നു. വാഹനങ്ങളിടിച്ചാണ് ഡിവൈഡറുകള്‍ തകരുന്നത്. ഡിവൈഡറിനായി സ്ഥാപിച്ചിട്ടുള്ളവയില്‍ 25ഓളം ഫൈബര്‍ കുറ്റികള്‍ ഇതിനോടകം നശിച്ചു. രാത്രിയിലാണ് വാഹനങ്ങളധികവും ഡിവൈഡറിലിടിക്കുന്നത്.
ചിരട്ടക്കുന്ന് അങ്കണവാടിയുടെ വാര്‍ഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. കുമാരി ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം ആയിഷാബീവി അധ്യക്ഷതവഹിച്ചു.
മൊബൈല്‍ഫോണ്‍ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒപ്പം കൂട്ടിക്കൊണ്ടുവന്ന യുവാക്കള്‍ പോലീസിന്റെ പിടിയിലായി.
കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനിയറിങ് കോളേജ് എം.ബി.എ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന മാനേജ്‌മെന്റ് ഫെസ്റ്റ് ‘മെസ്‌മെറൈസ്-13’ മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ കോളേജില്‍ നടക്കും.
കുറ്റിപ്പുറം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ‘ദി മിറര്‍’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനോദ്ഘാടനം തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറം നിര്‍വഹിച്ചു.
ആത്മ കര്‍ഷക അവാര്‍ഡിന് കുറ്റിപ്പുറം ബ്ലോക്കിലെ മികച്ച കര്‍ഷകരില്‍നിന്നും അപേക്ഷ ക്ഷണിച്ചു.
ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് സ്വര്‍ണവളയുമായി ജ്വല്ലറിയില്‍നിന്ന് ഇറങ്ങിയോടി. നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.
പഞ്ചായത്ത്‌വക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ വാതിലില്‍ കരിഓയില്‍ ഒഴിച്ച നിലയില്‍ കണ്ടെത്തി.