കുറ്റിപ്പുറം ഉപജില്ലാ സ്‌കൂള്‍ ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിത, പ്രവൃത്തിപരിചയ, ഐ.ടി മേള ഇന്ന് മുതല്‍ ചേരുരാല്‍ ഹൈസ്‌കൂളില്‍ ആരംഭിക്കും.
കുറ്റിപ്പുറം ഉപജില്ലാ സയന്‍സ് ക്വിസ് മത്സരം ബുധനാഴ്ച ചേരൂരാല്‍ ഹൈസ്‌കൂളില്‍ നടക്കും.
പണംവെച്ച് ലോഡ്ജ് മുറിയില്‍ ചീട്ടുകളിക്കുകയായിരുന്ന 12 പേരെ കുറ്റിപ്പുറം പോലീസ് പിടികൂടി.
വെള്ളിയാഴ്ച വൈകീട്ടുണ്ടായ ശക്തമാായ ഇടിമിന്നലിൽ കുറ്റിപ്പുറത്തെ ഒരു വീടിനു സാരമായ കേടുപാടുണ്ടായി.
സൗജന്യ മുഖ വൈകല്യശസ്ത്രക്രിയയും തുടര്‍ചികിത്സയും ലഭ്യമാക്കുന്ന വൈദ്യപരിശോധനാക്യാമ്പ് ഞായറാഴ്ച എട്ടുമുതല്‍ രണ്ടുവരെ കുറ്റിപ്പുറം ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കും.
കുറ്റിപ്പുറം ഉപജില്ലാ ഗാന്ധി ക്വിസ്മത്സരവും, ഗാന്ധി സ്മൃതിസദസ്സും ഞായറാഴ്ച ഒന്നിന് കുറ്റിപ്പുറം ഗവ. ഹൈസ്‌കൂളില്‍ നടക്കും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഒരു സ്‌കൂളില്‍നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.