കുറ്റിപ്പുറം ഉപജില്ലാ ഗാന്ധി ക്വിസ്മത്സരവും, ഗാന്ധി സ്മൃതിസദസ്സും ഞായറാഴ്ച ഒന്നിന് കുറ്റിപ്പുറം ഗവ. ഹൈസ്‌കൂളില്‍ നടക്കും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഒരു സ്‌കൂളില്‍നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
ഭാരതപ്പുഴയില്‍നിന്ന് അനധികൃതമായി മണല്‍ കടത്തുന്നതിനിടെ ഏഴ് വാഹനങ്ങള്‍ കുറ്റിപ്പുറം പോലീസ് പിടികൂടി.
മഹത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാതലത്തിൽ നിയമിതനായ ഓംബുഡ്സ്മാൻ ബുധനാഴ്ച്ച (12/09/2012) 10ന് കാവുമ്പുറത്തുള്ള കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിങ്ങ് നടത്തും. പദ്ധതി സംബന്ധിച്ച് ഗ്രാമപഞ്ചായത്തിലുള്ള പരാതികൾ സ്വീകരിക്കും.