ഗ്രാമപ്രദേശങ്ങളിൽപോലും മാലിന്യ നിർമ്മാർജ്ജനത്തിനായുള്ള പോംവഴികൾ തേടി നട്ടം തിരിയുമ്പോഴും മാറാക്കര ഗ്രാമ പഞ്ചായത്ത് മാതൃകാപരമായ പ്രവർത്തനമാർഗ്ഗങ്ങളിലൂടെ സമ്പൂർണ്ണ ശുചിത്വ ഗ്രാമ പഞ്ചായത്ത് എന്ന പദവിക്കരികെ.
വളാഞ്ചേരി ഹയർ സെക്കൻഡറി സ്ക്കൂളിൽ നടന്നുവന്ന കുറ്റിപ്പുറം ബ്ലോക്ക് തല പൈക്ക മത്സരങ്ങൾ സമാപിച്ചു. കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി. വളാഞ്ചേരി, മാറാക്കര പഞ്ചായത്തുകൾ യഥാക്രമം 2, 3 സ്ഥാനങ്ങൾ നേടി.