മലപ്പുറം ജില്ല ദേശീയപാത 17 കടന്നുപോകുന്ന പ്രധാന ജങ്ങ്ഷണായ വളാഞ്ചേരിയിൽ ഇനി ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ സിസിടിവി (Closed Circuit Television) സ്ഥാപിക്കുന്നു.
വളാഞ്ചേരി ഹയർ സെക്കൻഡറി സ്ക്കൂളിൽ നടന്നുവന്ന കുറ്റിപ്പുറം ബ്ലോക്ക് തല പൈക്ക മത്സരങ്ങൾ സമാപിച്ചു. കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി. വളാഞ്ചേരി, മാറാക്കര പഞ്ചായത്തുകൾ യഥാക്രമം 2, 3 സ്ഥാനങ്ങൾ നേടി.
നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസത്തിലേറെയായി അടച്ചിട്ടിരുന്ന വളാഞ്ചേരി ശ്രീകുമാർ തീയേറ്റർ ഈ തിരുവോണ നാളിൽ (29/08/2012) വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കുന്നു.
2012 ലെ ഓണം വന്നതും യാതൊരു വിധ മാറ്റങ്ങളും ഇല്ലാതെയാണ്. പതിവു തെറ്റിക്കാതെ ഇത്തവണയും ഓണം വരവറിയിച്ച് പൂക്കടകളിൽ ഇറക്കുമതി പൂക്കളെത്തി. ഓഫീസുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ഓണാഘോഷങ്ങൾ അവധിക്കു മുന്നേ നടക്കുന്നതിനാലാണ് ഇത്തവണയും പൂക്കൾ ഇത്ര്യുമധികം വില്പനക്ക് വച്ചിരിക്കുന്നത്.
ഈ ഓണക്കാലത്ത് ഏറ്റവും മികച്ച ഓഫറുമായിതാ എയർടെൽ എത്തിയിരിക്കുന്നു. വെറും 2000 രൂപയ്ക്ക് ഇപ്പോൾ ഡിജിറ്റൽ ടിവി കണക്ഷനും 3ജി ഇന്റർനെറ്റും നേടാം.
ഓഫർ:
ടിവി: 2 മാസത്തേക്ക് സൊജന്യ സബ്സ്ക്രിപ്ഷൻ (എല്ലാ മലയാളം ചാനലുകൾ സഹിതം)
ഇന്റർനെറ്റ്: ഒരുമാസത്തേക്ക് 6ജിബി ഉപഭോഗം വാഗ്ദാനം ചെയ്യുന്ന 3ജി ഇന്റർനെറ്റ് കണക്ഷൻ. 6ജിബി ക്കു ശേഷം 2ജിയിൽ പരിധിയില്ലാത്ത ഉപഭോഗം
തുക; 1990 (ഇൻസ്റ്റാളേഷൻ ചാർജ് സഹിതം)