HomeNewsAccidentsമലപ്പുറം വളാഞ്ചേരി താജ്നഗറിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

മലപ്പുറം വളാഞ്ചേരി താജ്നഗറിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

tajnagar-car-accident

മലപ്പുറം വളാഞ്ചേരി താജ്നഗറിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

വളാഞ്ചേരി: തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 3 മണിയോടെയാണ് അപകടമുണ്ടായത്. തൃശൂർ ഭാഗത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. പൈങ്കണ്ണൂർ താജ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം നടന്നത്. ദേശീയപാത 66ലെ സർവ്വീസ് റോഡിലെ മീഡിയനിൽ തട്ടി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. ഇയാൾ മാത്രമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ ഡ്രൈവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വളാഞ്ചേരി പോലീസ് മേൽനടപടി സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!