റീട്ടെയ്ൽ വിപണിയിലേക്ക് ഡെയ്‌ലി ഫ്രഷ്; ടേക്ക് എവെ കൌണ്ടർ വളാഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു
വളാഞ്ചേരി: ഒരു പതിറ്റാണ്ടിലേറെയയി വിവിധങ്ങളായ പലഹാരങ്ങളുടെ നിർമ്മാണവും വിതരണവുമായി ഭക്ഷ്യമേഖലയിൽ മുൻനിരയിലുള്ള വളാഞ്ചേരിയിലെ ഡെയ്‌ലി ഫ്രഷ് ഫൂഡ് പ്രൊഡക്ട്സ് ടെയ്ക് എവേ കൌണ്ടറുമായി റീട്ടെയ്ൽ വിപണിയിലേക്ക് പ്രവേശിച്ചു. വളാഞ്ചേരി ബസ്സ്റ്റാന്റിന് സമീപത്തെ എ.കെ.ജി റോഡിൽ അച്ചിക്കുളം മിനി മാളിലാണ് സെപ്തംബർ 16 മുതൽ കൌണ്ടർ തുറന്ന് പ്രവർത്തനമാരംഭിച്ചത്. ഡെയ്‌ലി ഫ്രഷിന്റെ കാവുംപുറം മീമ്പാറയിലെ പ്രൊഡക്ഷൻ യൂണിറ്റിൽ നിർമ്മിക്കുന്ന വിഭവങ്ങൾ കൌണ്ടറിൽ ലഭ്യമാക്കുമെന്ന് ഉടമകൾ അറിയിച്ചു.
ഡെയ്ലി ഫ്രഷ് ചപ്പാത്തി കമ്പനിക്ക് നിലവിൽ കുറ്റിപ്പുറത്തും, ഇരിമ്പിളിയം വലിയകുന്നിലും കാവുംപുറത്തുമാണ് നിർമ്മാണ യൂണിറ്റുകൾ ഉള്ളത്. ചപ്പാത്തി, പൊറോട്ട, വെള്ളപ്പം, പത്തിരി തുടങ്ങിയ വിഭവങ്ങൾ ഓർഡറുകൾക്കനുസരിച്ച് വിതരണം നടത്തി വരികയായിരുന്ന ഡെയ്‌ലി ഫ്രഷ് നിലവിലെ സാഹചര്യത്തിൽ ആളുകൾ ഭക്ഷണം റെസ്റ്റോറന്റിൽ കഴിക്കുന്നതിനേക്കാൾ പാർസൽ/ ടെയ്ക് എവേ ഉപയോഗപ്പെടുത്തുന്നതിനാലാണ് ഇത്തരമൊരു സംരഭത്തിലേക്ക് തിരിയുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here