HomeNewsDevelopmentsകുറ്റിപ്പുറം താലൂക്ക് ആശുപത്രി വികസനം: സാങ്കേതികാനുമതിയായി

കുറ്റിപ്പുറം താലൂക്ക് ആശുപത്രി വികസനം: സാങ്കേതികാനുമതിയായി

kuttippuram-taluk-hospital

കുറ്റിപ്പുറം താലൂക്ക് ആശുപത്രി വികസനം: സാങ്കേതികാനുമതിയായി

കുറ്റിപ്പുറം : ഗവ. താലൂക്ക് ആശുപത്രിക്ക് അത്യാധുനിക കെട്ടിടം നിർമ്മിക്കുന്നതിന് സാങ്കേതികാനുമതി ലഭിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചു. ആശുപത്രി കെട്ടിട നിർമ്മാണത്തിന് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 17.85 കോടി രൂപ അനുവദിച്ചതിന് നേരത്തെ ഭരണാനുമതിയായിരുന്നു. ആശുപത്രിയുടെ സമഗ്ര നവീകരണത്തിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ. ആരോഗ്യവകുപ്പിനു നൽകിയ ശുപാർശ അംഗീകരിച്ചാണ് നബാർഡ് ആർ.ഐ.ഡി.എഫ്. പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ടനുവദിച്ചത്. എം.എൽ.എ.യുടെ നിർദേശപ്രകാരം പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കി സമർപ്പിച്ച പ്ലാൻ അനുസരിച്ച് 4419 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടം നിർമ്മിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
kuttippuram-taluk-hospital
നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ഡൽഹി കേന്ദ്രീകരിച്ച് ഇ.ടി. മുഹമ്മദ് ബഷീർ എം.പി.യും ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നതായി എം.എൽ.എ. പറഞ്ഞു. ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ നാലു നിലകളിലുള്ള കെട്ടിടം നിർമ്മിക്കുന്നതിന് തയ്യാറാക്കിയ മാസ്റ്റർപ്ലാൻ അംഗീകരിച്ചാണ് ഫണ്ടനുവദിച്ചത്. നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് ഫിസിയോതെറാപ്പി കം എക്സ്‌റേ യൂണിറ്റിനായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണി നടന്നുവരുന്നതായും എം.എൽ.എ. പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!