താനൂർ സിഐക്ക് കോവിഡ് സ്ഥിരീകരിച്ചു
താനൂർ: താനൂർ സിഐക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. താനൂരിൽ പിടികൂടിയ പ്രതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളിൽനിന്നും സമ്പർക്കം വഴിയാണ് സിഐക്ക് രോഗബാധ ഉണ്ടായത്. പുലർച്ചെ വയോധികയെ ആക്രമിച്ചു പരിക്കേൽപ്പിച്ച ലോറി ഡ്രൈവറായ തൊടുപുഴ സ്വദേശിയെ ജൂലൈ 31ന് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയിരുന്നു. ഇയാൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ എസ്ഐയും ഒമ്പത് പൊലീസുകാരും സ്വയം നിരീക്ഷണത്തിൽ തുടരുകയാണ്. സിഐയുമായി അടുത്ത് സമ്പർക്കത്തിലുണ്ടായിരുന്ന പന്ത്രണ്ടോളം പൊലീസ് ഉദ്യോഗസ്ഥരോട് സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here