HomeNewsAgricultureകർഷകർക്ക് കൈത്താങ്ങായി വളാഞ്ചേരി മൂച്ചിക്കലിൽ കപ്പ ചലഞ്ച് സംഘടിപ്പിച്ചു

കർഷകർക്ക് കൈത്താങ്ങായി വളാഞ്ചേരി മൂച്ചിക്കലിൽ കപ്പ ചലഞ്ച് സംഘടിപ്പിച്ചു

tapioca-challenge-moochikkal

കർഷകർക്ക് കൈത്താങ്ങായി വളാഞ്ചേരി മൂച്ചിക്കലിൽ കപ്പ ചലഞ്ച് സംഘടിപ്പിച്ചു

വളാഞ്ചേരി:വളാഞ്ചേരി മുനിസിപ്പാലിറ്റി മൂച്ചിക്കൽ ഡിവിഷൻ എടയൂർ കൃഷിഭവനുമായി ചേർന്ന് കപ്പ ചലഞ്ച് സംഘടിപ്പിച്ചു. കോവിഡ് മഹാമാരിക്കാലത്ത് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന കപ്പകർഷകരുടെ കണ്ണീരൊപ്പാനുള്ള മാതൃകാ പ്രവർത്തനമായ കപ്പ ചലഞ്ചിലൂടെ 400 കിലോയിലധികം കപ്പയുടെ വിതരണോദ്ഘാടനം ഡിവിഷൻ കൗൺസിലർ തസ്ലിമ നദീറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ നിർവ്വഹിച്ചു.
tapioca-challenge-moochikkal
8 കിലോ വീതമുള്ള നൂറു രൂപയുടെ കിറ്റുകളായാണ് കപ്പ വിതരണം നടത്തിയത്. കപ്പ കർഷകർക്ക് കൈത്താങ്ങുന്നതിനോടൊപ്പം ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ പ്രാദ്ദേശിക കാർഷിക വിഭവങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തി സംഘടിപ്പിച്ച പരിപാടിയിൽ ഹബീബ് പറമ്പയിൽ, കെ.പി. സുബൈർ മാസ്റ്റർ ആർ, ആർ, ടി വളണ്ടിയർമാരായ ബഷീർ ബാബു, ജിഷാദ് മുത്തു. കെ.പി, സനൂജ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!