HomeNewsInitiativesDonationഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ഫോണുകൾ നൽകി വളാഞ്ചേരി ഗേൾസ് ഹയർസെക്കൻറി സ്കൂളിലെ അദ്ധ്യാപകർ

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ഫോണുകൾ നൽകി വളാഞ്ചേരി ഗേൾസ് ഹയർസെക്കൻറി സ്കൂളിലെ അദ്ധ്യാപകർ

girls-hss-valanchery-teachers-donate

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ഫോണുകൾ നൽകി വളാഞ്ചേരി ഗേൾസ് ഹയർസെക്കൻറി സ്കൂളിലെ അദ്ധ്യാപകർ

വളാഞ്ചേരി: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ വിഷമിക്കുന്ന നിർധന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് വളാഞ്ചേരി ഗേൾസ് ഹയർസെക്കൻറി സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ ഫോൺ വാങ്ങിച്ചു നൽകി. 21 കുട്ടികൾക്കാണ് ഇത്തരത്തിൽ അദ്ധ്യാപകർ സ്മാർട് ഫോണുകൾ വാങ്ങിച്ചു നൽകിയത്. ഇതിന് പുറമെ അഞ്ച് വിദ്യാർഥികൾക്ക് വിവിധ വ്യക്തികളും ഫോൺ നൽകി.
girls-hss-valanchery-teachers-donate
ഫോണുകളുടെ വിതരണോദ്ഘാടനം പി.ടി.എ പ്രസിഡൻറ് കുഞ്ഞാവ വാവാസ് നിർവഹിച്ചു. പ്രധാനധ്യാപിക പി.കെ പ്രേമ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപികയിൽ നിന്നും വിദ്യാർഥികൾക്കുള്ള ഫോൺ പി.ടി.എ പ്രസിഡൻറ് ഏറ്റുവാങ്ങി. എൽ.പി സാനു, ആർ താര, കെ.ഇ സാലി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി നൗഷാദ് സ്വാഗതവും കെ.ടി അൻസാർ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!