HomeNewsEventsകുറ്റിപ്പുറത്തിന്റെ വികസനത്തിനായി ‘നാട്ടുകൂട്ടായ്മ’ സംഘടിപ്പിച്ചു

കുറ്റിപ്പുറത്തിന്റെ വികസനത്തിനായി ‘നാട്ടുകൂട്ടായ്മ’ സംഘടിപ്പിച്ചു

team-kuttippuram-nattukoottayma

കുറ്റിപ്പുറത്തിന്റെ വികസനത്തിനായി ‘നാട്ടുകൂട്ടായ്മ’ സംഘടിപ്പിച്ചു

കുറ്റിപ്പുറം: നഗരത്തിന്റെ വികസനം വേഗത്തിലാക്കുക, കാലങ്ങളായി അവഗണന നേരിടുന്ന മേഖലകൾ കണ്ടെത്തി അവ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ‘നാട്ടുകൂട്ടായ്മ’ എന്ന പേരിൽ ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചു. കുറ്റിപ്പുറത്തെ യുവാക്കളുടെ കൂട്ടായ്മയായ ടീം കുറ്റിപ്പുറം ക്ലബ്ബ് സംഘടിപ്പിച്ച പരിപാടി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നാട്ടുകാർക്ക് ജനപ്രതിനിധികളുമായി സംവദിക്കാനും ജനപ്രതിനിധികൾക്ക് അവരുടെ വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ മുന്നിൽ വിശദീകരിക്കുന്നതിനും അവസരമുണ്ടായി.
team-kuttippuram-nattukoottayma
ബസ്‌സ്റ്റാൻഡ് വികസനം, കുടിവെള്ള പ്രശ്‌നം, മാലിന്യ പ്രശ്‌നം തുടങ്ങിയവയെല്ലാം നാട്ടുകൂട്ടായ്മയിൽ ചർച്ചയായി. ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ ക്രോഡീകരിച്ച് മുൻഗണനാക്രമത്തിൽ വികസന പദ്ധതികൾ യാഥാർഥ്യമാക്കുമെന്ന് ജനപ്രതിനിധികൾ ഉറപ്പ് നൽകി. ബ്ലോക്ക് പഞ്ചായത്തംഗം റസീന പതാക ഉയർത്തി. വി.പി. നൗഷാദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കെ.എം. സുഹറ, പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി, അഡ്വ. ഫൈസൽ റഹ്‌മാൻ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!