കുറ്റിപ്പുറം ടൗണിനോടുള്ള അവഗണനയ്ക്കെതിരേ ’ടീം കുറ്റിപ്പുറം’ കൂട്ടായ്‌മ
കുറ്റിപ്പുറം: ടൗണിനോടുള്ള അവഗണനയ്ക്കെതിരേ ഒരുകൂട്ടം യുവാക്കൾ പ്രതിഷേധവുമായി രംഗത്ത്. ’ടീം കുറ്റിപ്പുറം’ എന്ന കൂട്ടായ്മയാണ് പഞ്ചായത്ത് അധികൃതരുടെ അലംഭാവത്തിനെതിരേ രംഗത്തെത്തിയത്. തകരാറിലായ തെരുവുവിളക്കുകളിൽ അറ്റകുറ്റപ്പണി നടത്തുക, ബസ്‌സ്റ്റാൻഡിലെ കംഫർട്ട്സ്റ്റേഷൻ തുറക്കുക, മാലിന്യപ്രശ്നത്തിന് ശാശ്വതപരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.
പ്രകടനം നടത്തിയ പ്രവർത്തകർ കത്താത്ത തെരുവുവിളക്കിനുമുന്നിൽ റീത്ത് സമർപ്പിച്ചു. ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അഡ്വ. ഫൈസൽറഹ്‌മാൻ, ബഷീർ പൂക്കോട്ട്, ജാസീർ ചുള്ളയിൽ, റാഫിക്ക് പോട്ടയിൽ, മുഹമ്മദലി പാറമ്മൽ, ടി.കെ. റാഷിദ്, ഷമീർ ആലുക്കൽ, ടി.കെ. ബാർക്കത്ത് എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here