കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിലേക്ക് സ്ട്രച്ചർ കൈമാറി ടീം കുറ്റിപ്പുറം
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് സ്ട്രച്ചർ കൈമാറി ടീം കുറ്റിപ്പുറം. കുറ്റിപ്പുറം റെയിൽവെ സ്റ്റേഷൻ സൂപ്രണ്ട് ബിജിനി എ.എം സ്ട്രച്ചർ ഏറ്റുവാങ്ങി. ടീം കുറ്റിപ്പുറത്തിന് വേണ്ടി പ്രസിഡന്റ് മുഹമ്മദ് അലി പാറമ്മൽ, സെക്രട്ടറി ബഷീർ പൂക്കോട്ട്, ട്രഷറർ ഷാജി തയ്യിൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സതീശൻ, റഫീഖ് പോട്ടയിൽ, റഷീദ് കക്കാട്ടിൽ
ജലീസ് ചുള്ളിയിൽ, അഹമദ് സമീർ ടി.കെ, ബിജു ഫോട്ടോമാക്സ്’ അബുതാഹിർ എന്നിവർ പങ്കെടുത്തു. കുറ്റിപ്പുറത്തിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന കൂട്ടായ്മയാണ് ടീം കുറ്റിപ്പുറം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here