അബ്ദുള്ളക്കുട്ടിയുടെ കാർ അപകടം; പത്തംഗ സംഘം അന്വേഷിക്കും
മാറാക്കര: ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിയുടെ കാർ കോട്ടയ്ക്കൽ രണ്ടത്താണിയിൽ അപകടത്തിൽപ്പെട്ട സംഭവം തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം അന്വേഷിക്കും. വാഹനം അപകടത്തിൽപ്പെട്ടതിലും വെളിയങ്കോടിൽവെച്ച് കൈയേറ്റം ചെയ്തെന്ന പരാതിയിലും രണ്ട് കേസുകളെടുത്തു. ഈ സംഭവങ്ങൾ തമ്മിൽ ബന്ധം കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീം പറഞ്ഞു.
കാറിന് പിന്നിലിടിച്ച ടോറസ് ലോറി കാടാമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ വേങ്ങര സ്വദേശി സുഹൈലിനെതിരെ കേസെടുത്തു. കനത്തമഴയിൽ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് ലോറി ഡ്രൈവറുടെ മൊഴി. അബ്ദുള്ളക്കുട്ടിയുടെ കാർ പെട്ടെന്ന് ബ്രേക്കിട്ടെന്നും ഡ്രൈവർ പറയുന്നു. അപായപ്പെടുത്താൻ ശ്രമിച്ചതാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊതുമരാമത്ത് പ്രവൃത്തികൾക്ക് സാധനസാമഗ്രികൾ കൊണ്ടുപോവാൻ ഉപയോഗിക്കുന്ന ലോറി മലപ്പുറം സ്വദേശി സബാന്റെ ഉടമസ്ഥതയിലുള്ളതാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here