HomeNewsDevelopmentsകാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന് സാങ്കേതികാനുമതി ലഭിച്ചു

കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന് സാങ്കേതികാനുമതി ലഭിച്ചു

kankapuzha-regulaor

കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന് സാങ്കേതികാനുമതി ലഭിച്ചു

കുറ്റിപ്പുറം : കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിക്ക് സാങ്കേതികാനുമതിയായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചു. മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പദ്ധതിയാണിത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രെക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ എന്ന സ്പെഷ്യൽ പെർപ്പസ് വഹിക്കിൾ ആണ് സാങ്കേതിക അനുമതി പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത ആഴ്ച ടെൻഡർ നടപടികൾ നടക്കും.
kankapuzha-regulaor
ഫെബ്രുവരിയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് പദ്ധതിക്ക് 125 കോടി രൂപയുടെ അംഗീകാരം നൽകിയത്. പദ്ധതി നടപ്പാക്കുന്നത് പാലക്കാട്, മലപ്പുറം ജില്ലകളെ റോഡ് മാർഗം എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതിനും പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കുന്നതിനും ഏറെ സഹായകരമാകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!