പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധറാലിക്ക് ഐക്യദാർഡ്യവുമായി മാറാക്കരയിലെ ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ
മാറാക്കര പഞ്ചായത്ത് പൗരാവലിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ട് നടന്ന പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധറാലിക്ക് ഐക്യദാർഡ്യവുമായാണ് മാറാക്കര ശ്രീ ദുർഗ്ഗഭഗവതി ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ രണ്ടത്താണിയിൽ ഒത്തുകൂടിയത്. വൈകീട്ട് കാടാമ്പുഴയിൽ നിന്നും ആരംഭിച്ച് രണ്ടത്താണിയിലെത്തിയ പൗരാവലിയുടെ റാലിയോടൊപ്പം അണിചേർന്ന ക്ഷേത്ര ഭാരവാഹികൾ ബില്ലിനെതിരെയുള്ള പിൻതുണ അറിയിച്ചു.
ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ കെ പി മോഹനൻ, വി.എസ് ലാൽ, കുന്നത്തപ്പടി മോഹനൻ, കെ.ടി വിജയൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രണ്ടത്താണി അങ്ങാടിയിൽ പോസ്റ്ററുമേന്തി ഒത്തുചേർന്നത്. സമാപന സമ്മേളനത്തിന്റെ ഭാഗമായി തെരുവ് നാടകവും സംഘടിപ്പിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here