HomeNewsCrimeTheft500 ലധികം ക്ഷേത്രങ്ങളിൽ മോഷണം; കണ്ടനകം സ്വദേശി കട്ടപ്പനയിൽ പിടിയിൽ

500 ലധികം ക്ഷേത്രങ്ങളിൽ മോഷണം; കണ്ടനകം സ്വദേശി കട്ടപ്പനയിൽ പിടിയിൽ

temple-thief-kandanakam

500 ലധികം ക്ഷേത്രങ്ങളിൽ മോഷണം; കണ്ടനകം സ്വദേശി കട്ടപ്പനയിൽ പിടിയിൽ

കട്ടപ്പന : കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ മോഷണം നടത്തി ഒളിവിലായിരുന്ന പ്രതി കട്ടപ്പന പോലീസിന്റെ പിടിയിലായി. മലപ്പുറം കാലടി കണ്ടരനകം കൊട്ടരപ്പാട്ട് സജീഷ് (43) ആണ് പിടിയിലായത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളിലായി അഞ്ഞൂറിലധികം ക്ഷേത്രങ്ങളിലാണ് ഇയാള്‍ മോഷണം നടത്തിയത്. ഇതോടൊപ്പം നിരവധി വാഹന മോഷണക്കേസിലും ഇയാള്‍ പ്രതിയാണ്. വടക്കൻ കേരളത്തിലെ അഞ്ഞൂറിലധികം ക്ഷേത്രങ്ങളിൽ മോഷണം നടത്തുകയും നിരവധി വാഹനങ്ങൾ മോഷ്ടിച്ചു വിൽക്കുകയും ചെയ്ത കേസുകളിൽ ഉൾപ്പെട്ട പ്രതിയാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്.
Ads
മോഷണം നടത്തിയ ശേഷം ഇടുക്കി കുമളിയില്‍ സ്വകാര്യ ലോഡ്ജില്‍ താമസിച്ച് വരികയാണ് പതിവ്. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ ചില്ലറ മാറാനെത്തിയ പ്രതി സ്‌പെഷ്യല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥരുടെ കണ്ണിൽ പെടുകയായിരുന്നു. നിരീക്ഷണത്തിൽ സംശയം തോന്നിയതോടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പ്പോഴാണ് വർഷങ്ങളായി നടത്തിവന്നിരുന്ന ക്ഷേത്രമോഷണ പരമ്പര വെളിച്ചത്തായത്. പിടിവീഴുമ്പോൾ ചില്ലറ പൈസകളും ഇയാള്‍ മോഷ്ടിച്ച വാഹനങ്ങളുടെ താക്കോലുകളും കണ്ടെടുത്തു.
temple-thief-kandanakam
20 വര്‍ഷത്തോളമായി ക്ഷേത്രങ്ങളിൽ മോഷണം നടത്തുകയും പ്രദേശങ്ങളില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിക്കുകയും പിന്നീട് കെ.എസ്.ആര്‍.ടി.സി റെയില്‍വേ സ്റ്റേഷനുകളിൽ പാര്‍ക്ക് ചെയ്ത ശേഷം അതിന്റെ താക്കോൽ കൈവശം വയ്ക്കുകയും ചെയ്യും പിന്നീട് ഈ ബൈക്ക് എടുത്ത് ഇവിടങ്ങളിൽ മോഷണം നടത്തും.
hand-cuff
2022 ജൂലൈ 17ന് പെരിന്തല്‍മണ്ണ സബ് ജയിലില്‍ നിന്നും ശിക്ഷകഴിഞ്ഞ് ഇറങ്ങിയ പ്രതി പിന്നീട് മാത്രം മുപ്പതിലധികം അമ്പലങ്ങളില്‍ മോഷണം നടത്തി. പിടികൂടിയ സമയത്ത് എടപ്പാള്‍ കുറ്റിപ്പുറം ഭാഗത്തുള്ള ഒരു ക്ഷേത്രത്തില്‍ നിന്നും ഭണ്ഡാരം പൊട്ടിച്ച ചില്ലറയും നോട്ടുകളും അഞ്ചു ബൈക്കുകളുടെ താക്കോലും കുമിളിയിലെ ആഡംബര റിസോര്‍ട്ടില്‍ പണം അടച്ചതിന്റെ രസീതും കണ്ടെടുത്തു. മലപ്പുറം ജില്ലയില്‍ പുതിയതായി 17, കോഴിക്കോട്- ഒന്‍പത്, തൃശൂര്‍- എട്ട്, പാലക്കാട് ഒന്ന് എന്നിങ്ങനെ കേസുകളുണ്ട്. സ്വകാര്യ ആയുര്‍വേദ കമ്പനിയിലെ സെയില്‍സ് എക്‌സിക്യൂട്ടീവ് എന്ന പേരിലാണ് ലോഡ്ജില്‍ താമസിച്ചിരുന്നത്. ഏജന്‍സികളില്‍ നിന്നും കിട്ടുന്ന ചില്ലറയാണെന്നു പറഞ്ഞാണ് ഇവ നോട്ടാക്കി മാറ്റിയിരുന്നത്. കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ്‌മോന്‍, സ്‌പെഷ്യല്‍ ടീം അംഗങ്ങളായ എസ്.ഐ സജിമോന്‍ ജോസഫ്, എസ്.സി.പി.ഒമാരായ പി.ജെ. സിനോജ്, ടോണി ജോണ്‍, സി.പി.ഒ വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!