കടലുണ്ടിയിൽ ഫുട്ബാൾ ഗ്യാലറി തകർന്നു; നൂറോളം പേർക്ക് പരിക്ക്
മലപ്പുറം: കടലുണ്ടിയില്‍ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ താത്ക്കാലിക ഗാലറി തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാത്രി 10 മണിയോടെയാണ് അപകമുണ്ടായത്.ടീം കടലുണ്ടി സംഘടിപ്പിക്കുന്ന ബിജു ആനന്ദ് മെമ്മോറിയില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരം നടക്കാനിരിക്കെയാണ് അപകടമുണ്ടായത്. കടലുണ്ടി പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. വലിയ ആള്‍ക്കുട്ടം കളികാണാന്‍ സ്‌റ്റേഡിയത്തിലെത്തിയിരുന്നു.
മുളകൾ കൊണ്ട് പണിത കിഴക്കേ ഗ്യാലറിയിലേക്ക് ആളുകൾ കയറുമ്പോൾ തന്നെ ഇളക്കം അനുഭവപ്പെട്ടിരുന്നതായി പരിക്കേറ്റ ചിലർ പറഞ്ഞു. ഇതിനിടെ ഗ്യാലറിക്ക് ബലം നൽകാൻ വിളക്കുകാലിനോട് ചേർന്ന് കെട്ടിയ കയർ വെളിച്ചം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി അഴിച്ചതാണ് വീഴാൻ കാരണമായതെന്ന് മക്കളോടൊപ്പം ഗ്യാലറിയിലുണ്ടായിരുന്ന വ്യക്തി പറഞ്ഞു. ഇദ്ദേഹത്തിന്‍റെ കൂടെയുള്ള കുട്ടിക്കും പരിക്കുണ്ട്. താല്‍ക്കാലിക ഗ്യാലറി ഒരു ഭാഗത്തേക്ക് അമരുകയായിരുന്നു. പരിക്കേറ്റ മുഴുവന്‍ ആളുകളേയും തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്.
ഡയമണ്ട് പരപ്പനങ്ങാടിയും റോയല്‍ പറമ്പില്‍ പീടികയും തമ്മിലായിരുന്നു മത്സരം. തകര്‍ന്ന ഗ്യാലറിയില്‍ അഞ്ഞുറിലധികം ആളുകള്‍ ഉണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here