HomeNewsDevelopmentsഗ്രാമീണ റോഡ് നവീകരണം: 1.40കോടി രൂപയുടെ പ്രവൃത്തികൾക്ക് ടെൻഡറായി

ഗ്രാമീണ റോഡ് നവീകരണം: 1.40കോടി രൂപയുടെ പ്രവൃത്തികൾക്ക് ടെൻഡറായി

kottakkal-mla

ഗ്രാമീണ റോഡ് നവീകരണം: 1.40കോടി രൂപയുടെ പ്രവൃത്തികൾക്ക് ടെൻഡറായി

വളാഞ്ചേരി : കോട്ടയ്ക്കൽ മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 1.40കോടി രൂപയുടെ ടെൻഡറായതായി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചു. വളാഞ്ചേരി നഗരസഭ, മാറാക്കര ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലാണ് റോഡ് നവീകരണം നടക്കുക. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ടനുവദിച്ചത്.
വളാഞ്ചേരി നഗരസഭയിലെ റോഡുകൾ. തുക ബ്രാക്കറ്റിൽ മൂച്ചിക്കൽ-കാട്ടിപ്പരുത്തി-കാർത്തല ചുങ്കം റോഡ്(25ലക്ഷം), പടിഞ്ഞാക്കര-വടക്കുംമുറി കാർത്തല റോഡ്(25ലക്ഷം), എൻ.എച്ച് വൈക്കത്തൂർ ക്ഷേത്രം- പെരിന്തൽമണ്ണ ബൈപാസ് റോഡ്(10ലക്ഷം), വളാഞ്ചേരി കിഴക്കേക്കര റോഡ്(10ലക്ഷം), മീമ്പാറ-ഹൈസ്കൂൾ-വൈക്കത്തൂർ റോഡ്(20ലക്ഷം).
road-fund
മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ റോഡുകൾ മരുതിൻചിറ-തടത്തിൽപടി-പുല്ലാട്ടിൽപടി റോഡ്(10ലക്ഷം), താണിക്കുഴി-മരുതിൻചിറ റോഡ്(15ലക്ഷം), പുത്തിരിക്കണ്ടം-പള്ളിപ്പടി-പാറക്കുളം റോഡ്(10ലക്ഷം), എ.സി. നിരപ്പ്-പള്ളിയാൽ ബൈപ്പാസ് റോഡ്(15ലക്ഷം).


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!