ഒടുവിൽ അധികൃതരുടെ കണ്ണ് തുറന്നു: വട്ടപാറയിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രവർത്തനത്തിന് വഴിയൊരുങ്ങുന്നു.
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ കഴിഞ്ഞ ഒന്നര വർഷത്തോളമായി പ്രവർത്തനരഹിതമായിക്കിടന്നിരുന്ന ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും കണ്ണുതുറക്കുന്നതിന് വഴി തുറക്കുന്നു. ഹൈമാസ്റ്റ് ലൈറ്റ് നഗരസഭാ അധികൃതർ വിദഗ്ധരുടെ സഹായത്താൽ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ലൈറ്റിന് കാര്യമായ കേടുപാടുകൾ ഉള്ളതായി കണ്ടെത്തി. ഇതേ തുടർന്ന് ലൈറ്റ് അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥനത്തിൽ നടത്തുന്നതിനായി ടെണ്ടർ ക്ഷണിച്ചു.
കഴിഞ്ഞ മാസം അവസാനം വട്ടപ്പാറയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞതിനെ തുടർന്ന് കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ വിളിച്ചുചേർത്ത ആലോചനായോഗത്തിൽ ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും പ്രവർത്തിപ്പിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പിനെ തുടർന്നാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിരിക്കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here