HomeNewsGeneralനാലു വർഷത്തിന് ശേഷം കരിപ്പൂരിൽ നിന്ന് വീണ്ടും ഹജ്ജ് സർവിസ്: വ്യോമയാന മന്ത്രാലയം ടെൻഡർ വിളിച്ചു

നാലു വർഷത്തിന് ശേഷം കരിപ്പൂരിൽ നിന്ന് വീണ്ടും ഹജ്ജ് സർവിസ്: വ്യോമയാന മന്ത്രാലയം ടെൻഡർ വിളിച്ചു

calicut-airport

നാലു വർഷത്തിന് ശേഷം കരിപ്പൂരിൽ നിന്ന് വീണ്ടും ഹജ്ജ് സർവിസ്: വ്യോമയാന മന്ത്രാലയം ടെൻഡർ വിളിച്ചു

കരിപ്പൂർ: നാലുവർഷത്തിന് ശേഷം കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വീണ്ടും ഹജ്ജ് സർവിസുകൾ പുനരാരംഭിക്കുന്നു. കരിപ്പൂർ, നെടുമ്പാശ്ശേരി എന്നിവ ഉൾപ്പെടെ രാജ്യത്തെ 21 കേന്ദ്രങ്ങളിൽനിന്ന് 2019 മുതൽ ഹജ്ജ് സർവിസുകൾ നടത്താൻ വ്യോമയാന മന്ത്രാലയം ടെൻഡർ ക്ഷണിച്ചു.
haj-2019
ജനുവരി 16 വരെയാണ് ടെൻഡർ സമർപ്പിക്കാനുള്ള സമയം. ഇന്ത്യയിലെയും സൗദിയിലെയും വിമാനക്കമ്പനികൾക്കാണ് ടെൻഡറിൽ പെങ്കടുക്കാൻ സാധിക്കുക. റൺവേ നവീകരണത്തിന്റെ പേരിൽ 2015 മുതൽ െകാച്ചിയിലേക്ക് മാറ്റിയ ഹജ്ജ് സർവിസുകളാണ് തിരിച്ചെത്തുന്നത്. കേരളത്തിൽനിന്ന് ഇക്കുറി രണ്ട് ഘട്ടങ്ങളിലായാണ് ഹജ്ജ് സർവിസ്. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള 12,000ത്തോളം തീർഥാടകരെയാണ് സംസ്ഥാനത്തുനിന്ന് പ്രതീക്ഷിക്കുന്നത്. ഇതിൽ കരിപ്പൂരിൽനിന്ന് 9,600 തീർഥാടകരും നെടുമ്പാശ്ശേരിയിൽനിന്ന് 2,400 തീർഥാടകരുമാണ് പുറപ്പെടുക.
saudia
ജൂലൈ നാല് മുതൽ 20 വരെയുള്ള ആദ്യഘട്ടത്തിലാണ് കൊച്ചിയിൽനിന്നുള്ള സർവിസ്. നെടുമ്പാശ്ശേരിയിൽനിന്ന് പുറപ്പെടുന്നവർ മദീനയിലേക്കും തിരിച്ച് ജിദ്ദയിൽനിന്നുമാണ് യാത്ര തിരിക്കുക. ആഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 14 വരെയാണ് നെടുമ്പാശ്ശേരിയിൽനിന്ന് പുറപ്പെട്ടവർ തിരിച്ചെത്തുക. കരിപ്പൂരിൽനിന്ന് ജൂലൈ 21 മുതൽ ആഗസ്റ്റ് അഞ്ചുവരെയുള്ള രണ്ടാംഘട്ടത്തിലാണ് സർവിസ്. ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 14 വരെയാണ് കരിപ്പൂരിൽനിന്ന് പുറപ്പെട്ടവർ തിരിച്ചെത്തുക. കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കാണ് തീർഥാടകർ യാത്ര തിരിക്കുക. മദീനയിൽനിന്നാണ് തിരിച്ചെത്തുക.
calicut-airport
കൊച്ചിയിൽനിന്ന് കോഡ് ഇയിലെ ബി 747-400, ബി 777-300 ഇ.ആർ വിമാനങ്ങൾ ഉപയോഗിച്ചും കരിപ്പൂരിൽനിന്ന് കോഡ് ഡിയിലെ ബി 767, കോഡ് ഇയിലെ എ 330-300, ബി 777-200 ഇ.ആർ വിമാനങ്ങൾ ഉപയോഗിച്ചും സർവിസ് നടത്താനാണ് ടെൻഡർ.
Click here for Tender copy


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!