കോട്ടയ്ക്കൽ മണ്ഡലത്തിലെ പത്ത് സ്‌കൂളുകളിൽ സ്മാർട്ട് അടുക്കള ഒരുങ്ങുന്നതിന് നടപടികളായി
കോട്ടയ്ക്കൽ: കോട്ടയ്ക്കൽ മണ്ഡലത്തിലെ പത്ത് സ്‌കൂളുകളിൽ സ്മാർട്ട് അടുക്കള ഒരുങ്ങുന്നതിന് നടപടികളായി. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഇതിനായി ഒരുകോടി രൂപ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ടെൻഡറുമായി.
സ്മാർട്ട് അടുക്കള നിർമിക്കുന്ന സ്‌കൂളുകൾ. ബ്രാക്കറ്റിൽ പഞ്ചായത്ത്.
എ.എൽ.പി. സ്‌കൂൾ പൈങ്കണ്ണൂർ(കുറ്റിപ്പുറം), ബി.എം.എം.യു.പി. സ്‌കൂൾ ചാപ്പനങ്ങാടി(പൊന്മള), കെ.എം.യു.പി. സ്‌കൂൾ എടയൂർ, കെ.വി.യു.പി. സ്‌കൂൾ വടക്കുമ്പ്രം, എ.എം.എൽ.പി. സ്‌കൂൾ എടയൂർ നോർത്ത്(എടയൂർ), കെ.എം.എ.യു.പി. സ്‌കൂൾ കാർത്തല(വളാഞ്ചേരി നഗരസഭ), പി.എം.എസ്.എ.പി.ടി.എം.എൽ.പി. സ്‌കൂൾ ചങ്കുവെട്ടി(കോട്ടയ്ക്കൽ നഗരസഭ), ജി.എം.എൽ.പി. സ്‌കൂൾ കല്ലാർമംഗലം(മാറാക്കര), എ.എൽ.പി. സ്‌കൂൾ ഇരിമ്പിളിയം, വി.പി.എ.യു.പി. സ്‌കൂൾ വെണ്ടല്ലൂർ(ഇരിമ്പിളിയം).
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here