കുറ്റിപ്പുറം ബ്ലോക്കിൽ സാക്ഷരതാ മിഷൻ പത്താം തരം തുല്യത ക്ലാസുകൾ ആരംഭിച്ചു
വളാഞ്ചേരി: മനുഷ്യരെ സംസ്ക്കാരമുള്ളവരാക്കി മാറ്റുവാൻ അക്ഷരങ്ങൾക്ക് സാധിക്കുമെന്നും, സമ്പൂർണ പത്താം ക്ലാസ് പൂർത്തിയാക്കിയ പഞ്ചായത്തായി കുറ്റിപ്പുറം ബ്ലോക്കിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്നും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി പറഞ്ഞു. പത്താം തരം തുല്യതാ പന്ത്രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ കെ.ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മു കുൽസു ടീച്ചർ മുഖ്യാതിഥി ആയിരുന്നു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്ഥിരം സമിതി അധ്യക്ഷൻ എ പി സബാഹ് പാഠപുസ്തക വിതരണം നിർവ്വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി നിസാർ ബാബു ക്ലാസ് എടുത്തു , തുല്യതാ അധ്യാപന രംഗത്ത് പത്ത് വർഷം പൂർത്തിയാക്കിയ അധ്യാപകൻ സുരേഷ് പൂവാട്ടു മീത്തലിനെയും , കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ തുല്യതാ അദ്ധ്യാപിക എം കെ ജുമാനയേയും , തുല്യതാ പരീക്ഷകളിൽ മികച്ച വിജയം നേടിയ പഠിതാക്കളെയും ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ സുരേഷ് പൂവാട്ടു മീത്തൽ , എം കെ ജുമാന , ടി പി സുജിത , കെ പി സാജിത, കെ പ്രിയ , കെ പി സിദ്ധീഖ് , എം ജംഷീറ , യു വസന്ത , കെ ശൈലേഷ് , അബൂബക്കർ അച്ചിക്കുളത്ത് , കെ പി ഹരിദാസൻ , തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here