Tenth Standard equivalency in Gulf countries: Registration starts from 6th, Classes starts from November
സംസ്ഥാന സാക്ഷരതാമിഷന്‍ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ക്കായി നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ശനിയാഴ്ച തുടങ്ങും. ആദ്യഘട്ടത്തില്‍ യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളിലാണ് പരീക്ഷ നടത്തുന്നത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി നവംബര്‍ ആദ്യത്തില്‍ ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനം.
പത്താംക്ലാസ് ജയിച്ചവരെ മാത്രമേ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് പരിഗണിക്കൂവെന്ന് 2005-ല്‍ വിവിധ രാജ്യങ്ങള്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ സമ്മര്‍ദങ്ങളുടെയും മറ്റും ഫലമായി തീരുമാനം മരവിപ്പിക്കുകയായിരുന്നു. ഈ തീരുമാനം നടപ്പായാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് ജോലി നഷ്ടമാകുകയും തിരികെ നാട്ടിലേക്ക് വരേണ്ട സാഹചര്യവുമുണ്ടാകുമായിരുന്നു. തത്കാലം തീരുമാനം മരവിപ്പിച്ചെങ്കിലും സമീപ ഭാവിയില്‍ ഇത് വീണ്ടും വന്നേക്കാം. ഈ സാഹചര്യം മുന്നില്‍ക്കണ്ടാണ് സംസ്ഥാന സാക്ഷരതാമിഷന്‍ ഗള്‍ഫില്‍ പത്താംതരം തുല്യതാകേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.
രജിസ്‌ട്രേഷന്റെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ താഴെ കൊടുക്കുന്നു.
- രജിസ്ട്രേഷൻ തിയ്യതി: 05 ഒക്ടോബർ, 2012 മുതൽ
- കോഴ്സിന്റെ കാലാവധി:10 മാസം
- പാട്യപദ്ധതി: എസ്.എസ്.എൽ.സി ക്കുള്ള എല്ലാ വിഷയങ്ങളും പത്താംതരം തുല്യതാ കോഴ്സിനും ഉണ്ടായിരിക്കും.
വിഷയങ്ങൾ: മലയാളം, ഇംഗ്ലീഷ്, സാമൂഹിക ശാസ്ത്രം (1,2), ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതശാസ്ത്രം, ഐ.സി.ടി - കോഴ്സിന് ചേരുന്നതിനുള്ള യോഗ്യതകൾ:
പ്രായം: ജൂൺ 1ന് 17 വയസ്സ് പൂർത്തിയായിരിക്കണം
ഔപചാരിക തലത്തിലുള്ള ഏഴാം ക്ലാസ് പാസായവർ അല്ലെങ്കിൽ സംസ്ഥാന സാക്ഷരതാമിഷൻ നടത്തുന്ന ഏഴാംതരം തുല്യതാ പരീക്ഷ പാസായവർ അല്ലെങ്കിൽ ഔപചാരികതലത്തിലുള്ള എട്ടാം ക്ലാസിനും പത്താം ക്ലാസിനും ഇടയിൽ പഠനം നിർത്തിയവർ അല്ലെങ്കിൽ എസ്.എസ്.എൽ.സി തോറ്റവർ (പഴയ സ്കീം പ്രകാരം) - അപേക്ഷാഫോറത്തിന്റെ വില: 100 ദിർഹംസ് (9750/- രൂപ)
കോഴ്സ് ഫീസ്: 650 ദിർഹംസ് ( 11, 250/- രൂപ)
അപേക്ഷാ ഫോറം ഇവിടെ ലഭിക്കുന്നു: Click here
കോഴ്സ് ഫീസ് അടക്കേണ്ട രീതിക്കും മറ്റ് നിർദേശങ്ങൾക്കും Click Here
Summary:Tenth Standard equivalency in Gulf countries: Registration starts from 6th, Classes starts from November. More details provided in the above links regarding the payment of fees and the syllabus.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here