പരിസ്ഥിതി സംരക്ഷണത്തിനായി എടയൂർ തട്ടാൻതൊടിക സംരക്ഷണസമിതി നക്ഷത്രവനമൊരുക്കുന്നു
എടയൂർ:പരിസ്ഥിതി സംരക്ഷണത്തിനും ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് എടയൂർ തട്ടാൻ തൊടിക സംരക്ഷണ സമിതി മാതൃകാപരമായി നക്ഷത്രവനം ഒരുക്കുന്നു. ലളിതമായ ചടങ്ങിൽ തട്ടാൻ തൊടിക തറവാട്ടുകാരണവർ വേലു എം.പി(തങ്കപ്പ) എന്നവരുടെ നിർദ്ദേശാനുസരണം സമിതി എക്സിക്യൂട്ടീവ് അംഗം എ.കെ വേലായുധൻ (ഉണ്ണി നെല്ലാട്ട് ) വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സമിതി അംഗങ്ങളായ ഹരീഷ് ബാബു, മോഹൻദാസ്, രാജീവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പ്രകൃതിക്കും നാടിനും ഗുണകരമാകുന്ന ഈ സദ്പ്രവർത്തിയിൽ നാട്ടുകാരുടെയും സർക്കാർ സംവിധാനങ്ങളുടേയും അനിവാര്യമായ സഹകരണം തട്ടാൻ തൊടിക സംരക്ഷണ സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഓക്സിജന് വേണ്ടി നെട്ടോട്ടമോടുന്ന ഈ കാലഘട്ടത്തിൽ ഔഷധ സസ്യങ്ങളടക്കം നിരവധി വൃക്ഷതൈകൾ നട്ട് നക്ഷത്ര വനം ഒരുക്കുകയും ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് മരങ്ങളുടെ പങ്ക് എത്രത്തോളമെന്ന് ഉയർത്തിക്കാട്ടി മാതൃകയാവുകയാണ് തട്ടാൻ തൊടിക സംരക്ഷണ സമിതി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here