‘തവക്കൽ’ ഇന്നലെ ഓടിയത് കാസിമോന് വേണ്ടി
വളാഞ്ചേരി ∙ഇരു വൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സയ്ക്കു പണം കണ്ടെത്താൻ ഇന്നലെ ഓടിയത് നാലു സ്വകാര്യ ബസുകൾ. എടയൂർ മനയ്ക്കൽപടി ചിറയ്ക്കൽ കാസിമോന്റെ (27) ചികിത്സാർഥമാണ് വളാഞ്ചേരി ബസ്‍ സ്റ്റാൻഡിൽനിന്നു സർവീസ് നടത്തുന്ന തവക്കൽ ഗ്രൂപ്പിന്റെ നാലു ബസുകൾ പണം സ്വരൂപിച്ചത്. ബസ് തൊഴിലാളികളും കൂലി വാങ്ങാതെയാണ് ജോലി ചെയ്തത്.
എടയൂർ വായനശാല ചാരിറ്റബിൾ സൊസൈറ്റി ഇവർക്ക് ആവശ്യമായ സഹകരണങ്ങൾ നൽകി. വളാഞ്ചേരി ബസ്‍ സ്റ്റാൻഡിലും ദേശീയപാതയിലും ബക്കറ്റ്പിരിവ് നടത്തി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സകൾക്കും 42 ലക്ഷം രൂപയാണ് വേണ്ടത്. ഭാര്യയും ഒരു മകളും അടങ്ങുന്ന കുടുംബത്തിന്റെ ചെലവു പോലും കണ്ടെത്താൻ വഴിയില്ലാത്ത കാസിമോന് ഈ തുക താങ്ങാവുന്നതിലും അപ്പുറമാണ്.
കാസിമോന്റെ ജീവിതത്തിലെക്ക് പാഞ്ഞ 4 തവക്കൽ ബസുകൾ 114446 രൂപയും ഫയർ വിംങ്ങ്സ് ചാരിറ്റബിൾ സൊസൈറ്റി എടയൂർ വായനശാലയുടെ പ്രവർത്തകർ ബക്കറ്റ് പിരിവ് നടത്തിയത് 110000 രൂപയും സമാഹരിച്ചു. വളാഞ്ചേരി കാനറ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. A/C No:0859101059752, IFSC: CNRB0000859, MICR CODE: 676015252.വളാഞ്ചേരി കാസിമോൻ ചികിത്സാ സഹായസമിതി ഫോൺ നമ്പർ : 9539837948.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here