HomeNewsCrimeവെണ്ടല്ലൂരിലെ കുഞ്ഞുലക്ഷ്മിയമ്മ വധം; പ്രതി കുറ്റക്കാരി

വെണ്ടല്ലൂരിലെ കുഞ്ഞുലക്ഷ്മിയമ്മ വധം; പ്രതി കുറ്റക്കാരി

vendallur murder

വെണ്ടല്ലൂരിലെ കുഞ്ഞുലക്ഷ്മിയമ്മ വധം; പ്രതി കുറ്റക്കാരി

മഞ്ചേരി: വളാഞ്ചേരിയിൽ വയോധികയെ കൊലപ്പെടുത്തി ആഭരണംകവർന്ന കേസിൽ വേലക്കാരി കുറ്റക്കാരിയാണെന്ന് ഒന്നാം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. തിരുവേഗപ്പുറ പഴയനെല്ലിപ്പുറം അരങ്ങൻപള്ളിയാളി ശാന്തകുമാരി (ശാന്ത-60) യെയാണ് കുറ്റക്കാരിയായി കണ്ടെത്തിയത്.
vendallur
ഇരിമ്പിളിയം കൊല്ലയിൽ കുഞ്ഞുലക്ഷ്മിയമ്മ(88)യെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ശിക്ഷ വെള്ളിയാഴ്ച പ്രസ്താവിക്കും. കുഞ്ഞുലക്ഷ്‌മി അമ്മയുടെ മകന്റെ വീട്ടിലെ വേലക്കാരിയായ ശാന്തകുമാരി ഭർത്താവിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാണ് കൊലനടത്തിയത്. 2013 മാർച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം.
kunjulakshmi-amma
തോർത്തുവിരിച്ച് നിലത്തുകിടന്ന് ഉറങ്ങുകയായിരുന്ന കുഞ്ഞുലക്ഷ്മിഅമ്മയെ വെട്ടുകത്തികൊണ്ട് കഴുത്തിൽവെട്ടുകയും മരണം ഉറപ്പിക്കാനായി കഴുത്തിൽതോർത്തിട്ട് മുറുക്കുകയും ചെയ്യുകയായിരുന്നു. ചെവിമുറിച്ചാണ് ആഭരണങ്ങൾ കവർന്നത്. തെളിവുനശിപ്പിക്കാനായി പരിസരത്ത് മുളകുപൊടി വിതറുകയും ചെയ്തു. വളാഞ്ചേരിയിൽ ആഭരണക്കടയിലാണ് സ്വർണംവിറ്റത്. സ്ത്രീയാണ് സ്വർണം വിറ്റതെന്ന കടയുടമയുടെ മൊഴിയാണ് അന്വേഷണം ശാന്തകുമാരിയിലെത്തിച്ചത്. 33 സാക്ഷികളെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ എം. രാജേഷ് വിസ്തരിച്ചത്. 50 രേഖകളും 12 തൊണ്ടിമുതലുകളും ഹാജരാക്കി. കൊലപാതകം, കവർച്ച, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!